സ്വകാര്യ സ്ഥാപനങ്ങളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് അനുമതി

സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വൈദ്യുതി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കുമെന്ന് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി. വൈദ്യുതി ബോര്‍ഡിന്റെ ചാര്‍ജിങ്ങ് സ്റ്റേഷനുകളില്‍ യൂണിറ്റിന് പതിനഞ്ചു രൂപ ഈടാക്കിത്തുടങ്ങിയതിനെത്തുടര്‍ന്നാണ് മന്ത്രിയുടെ പുതിയ പ്രഖ്യാപനം

വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജുചെയ്യാനുള്ള സംവിധാനം ഹോട്ടലുകൾ മറ്റ് സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ സ്ഥാപിക്കും. സൗകര്യമുള്ള ഇടങ്ങളിലെല്ലാം വൈദ്യുതി ബോര്‍ഡ് അനുമതി നല്‍കുമെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി ബോര്‍ഡിന് ഒരു യൂണിറ്റിന് അഞ്ചു രൂപയാണ് നല്‍കേണ്ടത്.

കെ.എസ്.ഇ.ബി വൈദ്യുതി വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന സ്റ്റേഷനുകളില്‍ ഇതുവരെ സൗജന്യ ചാര്‍ജിങ് ആയിരുന്നു. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ യൂണിറ്റിന് പതിനഞ്ചു രൂപ ഈടാക്കിത്തുടങ്ങി. സൗജന്യ ചാര്‍ജിങ് പലയിടത്തും ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി.

spot_img

Related Articles

Latest news