കൊച്ചി: കൊവിഡ് വാക്സിൻ ഇടവേളയിൽ ഇളവ് നൽകാനാകില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. രണ്ട് കൊവിഷീൽഡ് ഡോസുകൾക്കിടെ 84 ദിവസം ഇടവേള നിശ്ചയിച്ചത് വിദഗ്ധ സമിതിയുടെ തീരുമാന പ്രകാരമാണ്. 84 ദിവസത്തെ ഇടവേള കുറയ്ക്കണം എന്ന കിറ്റെക്സിന്റെ ആവശ്യത്തെ എതിർത്താണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്
വിദേശത്ത് പോകുന്ന, വിദ്യാർത്ഥികൾ, തൊഴിലാളികൾ, കായിക താരങ്ങൾ, തുടങ്ങിയവർക്ക് മാത്രമാണ് ഇളവ് നൽകാനാവുക. അടിയന്തര സാഹചര്യം കണക്കിലെടുത്തായിരുന്നു ഈ ഇളവ് എന്നും കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു.
Mediawings: