മലപ്പുറം :എം.എസ്.എഫ് നേതാക്കള്‍ക്കെതിരായ ഹരിതയുടെ പരാതിയില്‍ സംസ്ഥാന വനിതാ കമ്മീഷന് നടപടി തുടങ്ങി. ഈ മാസം ഏഴിന് മലപ്പുറത്ത് നടക്കുന്ന സിറ്റിങ്ങില്‍ ഹാജരാവാന്‍ പരാതിക്കാരോട് കമ്മീഷന് നിര്‍ദേശം നല്കി. എന്നാല്‍ മലപ്പുറത്ത് ഹാജരാവാനാവില്ലെന്നും കോഴിക്കോട് പങ്കെടുക്കാമെന്നും ഹരിത നേതാക്കള്‍ കമ്മീഷനെ അറിയിച്ചു.
വനിതാ കമ്മീഷനില്‍ നല്കിയ പരാതി പിന്‍വലിക്കണമെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ ഹരിതയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാതെ പരാതി പിന്‍വലിക്കില്ലെന്നാണ് ഹരിതയുടെ നിലപാട്.
ഹരിത നേതാക്കള്‍ വനിതാ കമ്മീഷനില്‍ നല്കിയ പരാതി പിന്‍വലിക്കാന്‍ തയ്യാറാവാത്തത് ലീഗ് ഗൗരവമായാണ് കാണുന്നത്. ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം എട്ടിന് മലപ്പുറത്ത് ചേരുന്നുണ്ട്. പരാതി പിന്‍വലിക്കാന്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ ഹരിത നേതാക്കള്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കുമെന്നും സൂചനയുണ്ട്.