സ്വാതന്ത്ര്യ സമരസേനാനി മംഗലാട്ട് രാഘവൻ അന്തരിച്ചു

തലശ്ശേരി : മയ്യഴി വിമോചനസമരസേനാനി മംഗലാട്ടു രാഘവൻ അന്തരിച്ചു. ഫ്രഞ്ച്, ഇംഗ്ലീഷ്, മലയാളം ഭാഷയിൽ പ്രവീണ്യം ഉള്ള എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്നു. 101 വയസായിരുന്നു. ശ്വാസതടസത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം.

ഫ്രഞ്ച് അധീന മയ്യഴിയില്‍ 1921 സെപ്റ്റംബര്‍ 20നാണ് മംഗലാട്ട് രാഘവന്‍ ജനിച്ചത്. മയ്യഴിയിലെ എക്കോല്‍ സെംത്രാല്‍ എ കൂര്‍ കോംപ്ലമാംതേര്‍ എന്ന ഫ്രഞ്ച് സെന്‍ട്രല്‍ സ്‌കൂളില്‍ ഫ്രഞ്ച് മാധ്യമത്തില്‍ വിദ്യാഭ്യാസം. പഠനം പൂര്‍ത്തിയാക്കുന്നതിനു മുമ്പ് മയ്യഴി വിമോചനപ്രസ്ഥാനത്തില്‍ സജീവമായി. മാതൃഭൂമി കണ്ണൂര്‍ ബ്യൂറോ ചീഫായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഫ്രഞ്ച് അനായാസം കൈകാര്യം ചെയ്തിരുന്ന രാഘവന്‍ ഫ്രഞ്ച് കവിതകള്‍ മലയാളത്തിലേക്ക് നേരിട്ട് മൊഴിമാറ്റി. വിക്തര്‍ ഹ്യുഗോയും ഷാര്‍ല് ബൊദെലേറും മുതല്‍ കവയിത്രി വികതോര്‍ ദ്ലപ്രാദ് വരെയുള്ളവരുടെ രചനകളുടെ വിവര്‍ത്തനമുണ്ട്. ഫ്രഞ്ച് കവിതകള്‍ക്ക് 1994-ല്‍ വിവര്‍ത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡും അയ്യപ്പപ്പണിക്കര്‍ പുരസ്‌കാരവും ലഭിച്ചു.

spot_img

Related Articles

Latest news