ചാത്തമംഗലം: കോഴിക്കോട് ജില്ലയില്‍ വീണ്ടും നിപ വൈറസ് രോഗം സ്ഥിരീകരിച്ചതായി സൂചന. ചാത്തമംഗലം ചുലൂര്‍ സ്വദേശിയായ 12 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രോഗം ബാധിച്ചെന്ന സംശയിക്കുന്ന കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രാഥമിക നിഗമന പ്രകാരം കുട്ടിക്ക് നിപ രോഗമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഛര്‍ദിയും മസ്തിഷ്‌ക ജ്വരവും ബാധിച്ച കുട്ടി കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. 2018 ല്‍ കോഴിക്കോട് ജില്ലയില്‍ ആയിരുന്നു കേരളത്തില്‍ ആദ്യമായി നിപ രോഗം സ്ഥിരീകരിച്ചത്.