ചെന്നൈ: സംസ്ഥാനത്തെ 48 ടോള്‍ പ്ലാസകളില്‍ 32 എണ്ണം പൂട്ടണമെന്ന് തമിഴ്നാട് സര്‍ക്കാര്‍. ഇക്കാര്യത്തില്‍ തമിഴ്നാട് മന്ത്രി എ.വി. വേലു കേന്ദ്ര ഉപരിതല ഗതഗാത മന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തും.
പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള നെമിലി, ചെന്നസമുദ്രം, വനഗരം, ചെങ്കല്‍പേട്ടിനടുത്തുള്ള പറനൂര്‍, സൂറപ്പട്ട് എന്നീ അഞ്ച് ടോള്‍പ്ലാസകള്‍ ഉടന്‍ പൂട്ടുമെന്നും തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു.
ദേശീയപാത ഫീസ് (നിരക്ക് -കളക്ഷൻ നിര്‍ണയം) ചട്ടം 2008 അനുസരിച്ച് തമിഴ്നാട്ടില്‍ 16 ടോള്‍ പ്ലാസകള്‍ മാത്രമേ സ്ഥാപിക്കേണ്ടതുള്ളൂ. ടോള്‍ പ്ലാസകള്‍ക്കിടയില്‍ കുറഞ്ഞത് 60 കിലോമീറ്റർ ദൂരം ഉണ്ടായിരിക്കണമെന്നാണ് ചട്ടം.