പാരാലിമ്പിക്‌സിനു കൊടിയിറങ്ങി- മികച്ച നേട്ടവുമായി ഇന്ത്യൻ താരങ്ങൾ 

ടോക്യോ : ചരിത്രത്തിൽ ഇടം പിടിച്ചു പാരാലിമ്പിക്സ് താരങ്ങൾ ഇന്ന് മടങ്ങുന്നു. എക്കാലത്തെയും മികച്ച പ്രകടനമാണ് ഇക്കുറി ഇന്ത്യൻ താരങ്ങൾ കാഴ്ച വച്ചതു. 5 സ്വർണവും 8 വെള്ളിയും 6 വെങ്കലവും സഹിതം 19 മെഡലുകളാണ് ഇന്ത്യ ടോക്യോയിൽ നിന്ന് വാരിക്കൂട്ടിയത്.

 

ഷൂട്ടർ അവാനി ലേഖരയാണ് ഇന്ത്യൻ സംഘത്തിൽ തിളക്കമാർന്ന പ്രകടനം നടത്തിയത്. ഒരു സ്വർണവും ഒരു വെങ്കലവും നേടിയ താരം പാരാലിമ്പിക്സിൽ ഇരട്ട മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന നേട്ടം സ്വന്തമാക്കി. വനിതകളുടെ 50 മീറ്റർ റൈഫിൾ ത്രീ എസ്എച്ച് വിഭാഗത്തിൽ വെങ്കലം നേടിയ അവാനി പത്ത് മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിം​ഗ് വിഭാ​ഗത്തിൽ സ്വർണം നേടി. അവാനി തന്നെയാണ് സമാപനച്ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുക.

 

മറ്റൊരു ശ്രദ്ധേയമായ നേട്ടം ജാവലിൻ ത്രോ താരം സുമിത് അൻ്റിലിന്റേതാണ് . പുരുഷന്മാരുടെ എഫ്-64 ജാവലിൻ ത്രോയിൽ എക്കാലത്തെയും മികച്ച ദൂരമാണ് സുമിത് എറിഞ്ഞു എടുത്തത്. 68.55 മീറ്ററാണ് അവസാന ത്രോയിൽ അദ്ദേഹം കണ്ടെത്തിയത്. പുരുഷ ഷൂട്ടിംഗിലും ഇന്ത്യ ഇരട്ട മെഡൽ നേടി. സിംഗ് രാജ് ആണ് ഇരട്ട മെഡൽ നേട്ടത്തിലെത്തിയത്. പുരുഷന്മാരുടെ 10മീറ്റർ എയർ പിസ്റ്റൾ എസ്എച്ച് 1വിഭാഗത്തിൽ രാജ് വെങ്കലം നേടിയ താരം 50 മീറ്റർ എയർ പിസ്റ്റൾ എസ്എച്ച്1 വിഭാഗത്തിൽ വെള്ളി നേടി. ഏഷ്യൻ റെക്കോർഡ് തിരുത്തിയ പ്രവീൺ കുമാർ ടി-64 ഹൈജമ്പിൽ വെള്ളി നേടി.

spot_img

Related Articles

Latest news