യുബർ മോഡൽ കാർ , ഓട്ടോ – സംസ്ഥാന സർക്കാർ തുടങ്ങുന്നു 

സംസ്ഥാനത്ത് യൂബര്‍, ഓല മോഡലില്‍ ഓണ്‍ലൈന്‍ ടാക്‌സി ഓട്ടോ സര്‍വീസ് തുടങ്ങാന്‍ സര്‍ക്കാര്‍. തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഉദ്ഘാടനം നവംബര്‍ ഒന്നിന് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

 

ഓണ്‍ലൈന്‍ ടാക്‌സി ഓട്ടോ സമ്പ്രദായത്തിന്റെ നിയന്ത്രണം ലേബര്‍ കമ്മീഷണറേറ്റിനായിരിക്കും. ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഗതാഗതം, ഐ.ടി, പൊലീസ്, ലീഗല്‍ മെട്രോളജി വകുപ്പുകളുടെ സഹകരണത്തോടെയായിരിക്കും പദ്ധതി തുടങ്ങുക.

 

നിലവിലെ കൊവിഡ് സാഹചര്യം മൂലമുള്ള പ്രതിസന്ധി കണക്കിലെടുത്ത് പദ്ധതിയില്‍ അംഗങ്ങളാകുന്ന വാഹനങ്ങള്‍ക്ക് ജിപിഎസ് ഘടിപ്പിക്കേണ്ടതില്ല. പകരം സ്മാര്‍ട്ട്‌ഫോണ്‍ ജിപിഎസ് നാവിഗേഷനായി ഉപയോഗിക്കാവുന്നതാണ്.

spot_img

Related Articles

Latest news