താമരശ്ശേരി: എസ് എസ് എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവിന് പ്രൗഢമായ തുടക്കം. കോവിഡ് നിയന്ത്രണങ്ങളെ തുടർന്നുള്ള അടച്ചിടൽ കാലത്തും കലാ- സാഹിത്യ- സാംസ്കാരിക പ്രവർത്തനങ്ങൾക്കുള്ള വാതിലുകൾ തുറക്കുകയാണ് സാഹിത്യോത്സവുകൾ. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് അണ്ടോണയിൽ സംവിധാനിച്ച കണ്ട്രോൾ സെന്റർ മുഖേനയാണ് സാഹിത്യോത്സവ് സംഘടിപ്പിക്കുന്നത്.
ഇന്നലെ (വെള്ളി) വൈകുന്നേരം നടന്ന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സഫ്‌വാൻ സഖാഫി പൊക്കുന്ന് അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ ബി ബശീർ സന്ദേശപ്രഭാഷണം നടത്തി.
സി പി ശാഫി സഖാഫി പ്രാർത്ഥന നിർവ്വഹിച്ചു. കെ അബ്ദുൽ കലാം മാവൂർ, അനിൽ കുമാർ, സാബിത്ത് അബ്ദുല്ല സഖാഫി, സംസാരിച്ചു. സുബൈർ സഖാഫി, സലീം അണ്ടോണ പങ്കെടുത്തു. ഡോ. എം എസ് മുഹമ്മദ് സ്വാഗതവും അഷ്‌റഫ് ഷഹബാസ് നന്ദിയും പറഞ്ഞു