കോഴിക്കോട്ടെ കൂട്ടബലാത്സംഗ കേസിന് പിന്നിലും നവ മാധ്യമം വഴിയുള്ള ബന്ധം

കോഴിക്കോട്ടെ കൂട്ടബലാത്സംഗ കേസിന് പിന്നിലും നവ മാധ്യമം വഴിയുള്ള ബന്ധം. കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതി, പ്രതികളിലൊരാളെ പരിചയപ്പെട്ടത് നവമാധ്യമം വഴി. കൊല്ലം സ്വദേശിയായ 32കാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്.

അത്തോളി സ്വദേശിയായ അജ്നാസുമായി ആരംഭിച്ച ബന്ധമാണ് യുവതിയെ കോഴിക്കോട്ട് എത്തിച്ചത്. ബുധനാഴ്ച ട്രെയിനിൽ കോഴിക്കോടെത്തിയ യുവതിയെ അജ്നാസും സുഹൃത്തും കാറിലെത്തിയാണ് കൂട്ടിക്കൊണ്ടുപോയത്. ചേവരമ്പലത്തെ ഫ്ലാറ്റിൽ രണ്ട് മുറികൾ അജ്നാസും സുഹൃത്തുക്കളും എടുത്തിരുന്നു. ഇങ്ങോട്ടേക്കാണ് യുവതിയെ കൊണ്ടുപോയത്.

ഇവിടെ വച്ച് അജ്നാസാണ് ആദ്യം യുവതിയെ പീഡിപ്പിച്ചത്. ഈ സമയത്ത് സുഹൃത്തുക്കൾ തൊട്ടടുത്ത മുറിയിലായിരുന്നു. അജ്നാസ് മദ്യവും മയക്കുമരുന്നും നൽകി തന്നെ അർധബോധാവസ്ഥയിലാക്കിയെന്നാണ് യുവതിയുടെ മൊഴി. അജ്നാസിന് പിന്നാലെ മുറിയിലെത്തിയ മൂന്ന് സുഹൃത്തുക്കളും യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

സംഭവത്തിൽ രണ്ട് പേരെ ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് അത്തോളി സ്വദേശികളായ അജ്നാസും ഫഹദുമാണ് അറസ്റ്റിലായത്. രണ്ട് പേർക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിയായ യുവതിയെ പ്രണയം നടിച്ച് കോഴിക്കോട്ടേക്ക് വിളിച്ചു വരുത്തുകയായിരുന്നു. കൊല്ലത്ത് നിന്ന് ട്രെയിൻ വഴി രാവിലെയാണ് യുവതി കോഴിക്കോട്ടെത്തിയത്. യുവതിക്ക് മദ്യവും ലഹരി മരുന്നും നൽകിയാണ് പീഡിപ്പിച്ചത്. കൂടാതെ യുവതിയുടെ ചിത്രങ്ങളും പ്രതികൾ മൊബൈലിൽ പകർത്തുകയും ചെയ്‌തെന്നാണ് പരാതിയിൽ പറയുന്നത്. സുഹൃത്തുക്കളെ വിളിച്ചു വരുത്തിയത് അജ്നസാണെന്ന് പൊലീസ് കണ്ടെത്തി.

യുവതിക്ക് കാര്യമായ പരിക്കുകൾ ഏറ്റിട്ടുണ്ട്. യുവതിയെ ആശുപത്രിയിൽ എത്തിച്ചതിന് ശേഷം പ്രതികൾ കടന്ന് കളയുകയായിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് വിവരം അറിയുന്നത്. ആശുപത്രി അധികൃതർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

യുവതിക്ക് കാര്യമായ പരുക്കുകൾ ഏറ്റിട്ടുണ്ട്. സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ പൊലീസ് തെളിവെടുപ്പിനെത്തിച്ചു.

spot_img

Related Articles

Latest news