ഉപതിരഞ്ഞെടുപ്പ്: മമത ഭവാനിപൂരിൽ

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭ ​ഉപതെര​ഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക നൽകാൻ ഒരുങ്ങി മമത ബാനര്‍ജി. ഭവാനിപൂര്‍ മണ്ഡലത്തില്‍നിന്നാണ്​ മമത ജനവിധി തേടുക. തൃണമൂല്‍ വിട്ട്​ ബി ജെ പിയിലെത്തിയ സുവേന്ദു അധികാരിയോട്​ നന്ദിഗ്രാമില്‍ തോറ്റതിനെ തുടർന്നാണ് ​ മമത വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത്​.

നിലവിൽ ഭവാനിപൂര്‍ എം എല്‍ എ ശോഭന്ദേബ്​ ചദ്ദോപാധ്യായ രാജിവച്ചാണ് മമതയ്ക്ക് മത്സരിക്കാൻ സുരക്ഷിതമായ ഒരു മണ്ഡലം ഒരുക്കുന്നത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുവെങ്കിലും അധികാരമേറ്റു ആറു മാസത്തിനുള്ളിൽ ജനവിധി തേടി വിജയിക്കണം.

ഭവാനിപൂരിൽ നിന്ന് രണ്ടു തവണ മമത നിയമസഭയിൽ എത്തിയിരുന്നു മമത. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമിലേക്ക്​ മാറുകയായിരുന്നു. സെപ്​റ്റംബര്‍ 30നാണ്​ ബംഗാളിൽ മൂന്ന്​ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ്​ നടക്കുന്നത്.

മമതക്കെതിരെ ബിജെപി യിലെ പ്രിയങ്ക തിബ്രീവാൾ മത്സരിക്കാനാണ് സാധ്യത.

spot_img

Related Articles

Latest news