കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്ത പുതിയ കമ്പനികളുടെ എണ്ണം മുൻ വർഷത്തെ അപേക്ഷിച്ച് 2020-21 ൽ 26 ശതമാനം ഉയർന്ന് 1.55 ലക്ഷമായി ഉയർന്നു. റൂബിക്സ് ഡാറ്റാ സയൻസസ് പുറത്തുവിട്ട റിപ്പോർട്ടിൽ ആണ് ഈ വിവരങ്ങൾ.
കഴിഞ്ഞ സാമ്പത്തിക വർഷം 2020 ഏപ്രിലിൽ 3,209 കുറവ് കമ്പനികളായിരുന്നെങ്കിൽ 2021 മാർച്ചിൽ 17,324 കമ്പനികളായി റെക്കോർഡ് വർധനവാണ് ഉണ്ടായിട്ടുള്ളത്. 2019 – 2020 സാമ്പത്തിക വർഷത്തിൽ 1,22,721 കമ്പനികളാണ് രജിസ്റ്റർ ചെയ്തതെങ്കിൽ നടപ്പു സാമ്പത്തിക വര്ഷം 2020 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ 1,55,377 പുതിയ കമ്പനികൾ രജിസ്റ്റർ ചെയ്തതായാണ് വിവരം.