സംഘടിത കുറ്റകൃത്യങ്ങൾ തടയാൻ നിയമം: പരിശോധിക്കാൻ സമിതി

സംഘടിത കുറ്റകൃത്യങ്ങൾ തടയാൻ ഫലപ്രദമായ നിയമ നിർമ്മാണം വേണമെന്നെ നിർദ്ദേശം പല കോണുകളിൽ നിന്നും ഉയർന്നിട്ടുണ്ട്. ഈ നിർദേശങ്ങൾ പരിശോധിക്കാൻ സമിതി രൂപീകരിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള വാർത്താ കുറിപ്പ് അറിയിച്ചു.

ചീഫ് സെക്രട്ടറി, ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, നിയമ വകുപ്പ് സെകട്ടറി, മുൻ അഡിഷണൽ എ.ജി. അഡ്വ: കെ. കെ. രവീന്ദ്ര നാഥ് എന്നിവരുൾപ്പെട്ട സമിതിയാണ് നിർദ്ദേശങ്ങൾ പരിശോധിക്കുന്നത്. സർക്കാർ തലത്തിൽ ഇക്കാര്യത്തിൽ ഒരു ഫയലും നിലവില്ല. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്ത വസ്തുതാ വിരുദ്ധമാണ്.

ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന പൗരാവകാശങ്ങൾക്കു മേൽ ഒരു തരത്തിലുള്ള ഇടപെടലും സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടാകില്ല. അത്തരത്തിൽ ഒരു നിർദേശവും അംഗീകരിക്കുകയുമില്ല എന്ന് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

spot_img

Related Articles

Latest news