ഒഞ്ചിയം: കെ – റെയിൽ പദ്ധതി ഉപേക്ഷിക്കുക എന്ന് ആവശ്യപ്പെട്ട് നടന്ന ജനകീയ മുന്നണിയുടെ ധർണ കണ്ണൂക്കരയിൽ ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ജന ജീവിതത്തെ ദുസ്സഹമാക്കുന്ന കുടിയൊഴിപ്പിക്കലുകളും, ഭാരിച്ച ബാധ്യത വരുന്ന അശാസ്ത്രീയ വികസനത്തിന്റെയും വില നൽകേണ്ടി വരിക വരും തലമുറയായിരിക്കുമെന്നും, ജനങ്ങളെ പണയം വെച്ചുള്ള അപകടകരമായ നിലപാടുകൾ ഭരണകൂടം തിരുത്തണമെന്നും ശ്രീജിത്ത് ആവശ്യപ്പെട്ടൂ.
തലശ്ശേരി – മൈസൂർ റെയിൽ പാത യാഥാർത്ഥ്യമാക്കി വയനാട്ടിലേക്കുള്ള യാത്രാ ക്ലേശം പരിഹരിക്കണമെന്നും, നീലഗിരി – നിലമ്പൂർ – നഞ്ചംകോട് റെയിൽ പദ്ധതി മുന്ന് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതും, കാർഷിക -വാണിജ്യ- വ്യാവസായിക വളർച്ചയെ സഹായിക്കുന്നതുമാണെന്നും, സാധാരണക്കാർക്ക് പ്രാപ്യമല്ലാത്ത വേഗ റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടൂ.
ഊരാളുശ്ശേരി അഷ്‌റഫ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ബാബു ഒഞ്ചിയം, എൻ പി ഭാസ്കരൻ മാസ്റ്റർ,സി കെ വിശ്വൻ, പത്മനാഭൻ കണ്ണൂക്കര, സുധീർ മഠത്തിൽ, സുബിൻ മടപ്പള്ളി, യൂസഫ് മമ്മാലിക്കണ്ടി എന്നിവർ പ്രസംഗിച്ചു. അരവിന്ദൻ പി വി സ്വാഗതവും, വള്ളിൽ മഹമൂദ് നന്ദിയും പറഞ്ഞു.