സ്വച്ഛതാ പക്ഷാചരണത്തിന്റെ ഭാഗമായി മാഹി ജവഹർലാൽ നെഹ്റു ഗവ.ഹയർ സെക്കന്ററി സ്കൂൾ NSS യൂനിറ്റിന്റെയും അർച്ചന കാലാ സാംസ്കാരിക വേദിയുടേയും ആഭിമുഖ്യത്തിൽ പള്ളൂർ ആററക്കൂലോത്ത് കോളനിയിൽ ബോധവത്കരണ ക്ലാസ്സ് നടന്നു.
സ്കൂൾ വൈസ് പ്രിൻസിപ്പൽ ശ്രീസീതയുടെ അധ്യക്ഷതയിൽ ഡോ: ഭാസ്കരൻ കാരായി ഉത്ഘാടനം നിർവ്വഹിച്ചു. ശ്രീ ടി.എം. പവിത്രൻ , സ്റ്റാഫ് സിക്രട്ടറി കെ.അജിത് കുമാർ , അർച്ചന കാലാ സാംസ്കാരിക വേദി ജനറൽ സെക്രട്ടറി എൻ.മോഹനൻ എന്നിവർ സംസാരിച്ചു. NSS പ്രോഗ്രാം ഓഫീസർ ഡോ.കെ. ചന്ദ്രൻ സ്വാഗതവും രഞ്‌ജിനി കൃഷ്ണൻ നന്ദിയും പറഞ്ഞു.