സെപ്റ്റംബർ 30നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ അസാധുവാകും

സെപ്റ്റംബർ 30നകം പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ബാങ്ക് ഇടപാടുകൾക്ക് തടസ്സംനേരിട്ടേക്കാമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കളെ അറിയിച്ചു. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ അസാധുവാകും. അങ്ങനെവന്നാൽ പാൻ നൽകേണ്ട സാമ്പത്തിക ഇടപാടുകൾ നടത്താനാവില്ലെന്നും ബാങ്കിന്റെ ട്വീറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഈ മാസം അവസാനിക്കുംമുമ്പ് പാൻ ആധാറുമായി ബന്ധിപ്പിക്കണമെന്ന് നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എൻഎസ്ഇ) ഇടപാടുകാരെ നേരത്തെ അറിയിച്ചിരുന്നു. ഇതിനുമുമ്പ് പലതവണ സർക്കാർ തിയതി നീട്ടിനൽകിയിരുന്നു. നിലവിൽ സെപ്റ്റംബർ 30 ആണ് അവസാന തിയതി.

ബാങ്ക് അക്കൗണ്ട് തുടങ്ങാനും പണം നിക്ഷേപിക്കാനും ഉൾപ്പടെയുള്ള സാമ്പത്തിക ഇടപാടുകൾക്ക് പാൻ നിർബന്ധമാണ്. അസാധുവായ പാൻ സാമ്പത്തിക ഇടപാടുകൾക്ക് ഉപയോഗിക്കാനാവില്ല.

spot_img

Related Articles

Latest news