കഫ്ജി: നീണ്ട 20 വർഷത്തോളമായി സൗദി കിഴക്കൻ പ്രവശ്യയിലെ കഫ്ജിയിൽ അഹ്മദ് മെഷാൻ ഗ്രൂപ് കമ്പനിയിൽ ജോലി ചെയ്യുന്ന പ്രമൊദ് കുമാർ ജി (46) നാട്ടിൽ വെച്ച് പെട്ടെന്നുണ്ടായ അസുഖം മൂലം മരണപ്പെട്ടു.
കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുൻപ് അവധിക്കായി നാട്ടിൽ പോയതായിരുന്നു. കൊല്ലം ജില്ലയിലെ വെഞ്ചേമ്പ് സ്വദേശിയാണ്, ഭാര്യ നിഷ പ്രമോദ് , അരവിന്ദ് പി നായർ (പത്താം തരം വിദ്യാർത്ഥി) ഗൗരി പ്രമോദ് (ആറാം തരം വിദ്യാർത്ഥിനി) എന്നിവർ മക്കളാണ്.
സംസ്കാരം ചൊവ്വാഴ്ച വീട്ടുവളപ്പിൽ നടക്കും.