മുംബൈ : യു. പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊതുയോഗത്തിൽ പരാമർശിച്ച അബ്ബാജാൻ പരാമർശം അപലപനീയവും ഹീനവുമാണെന്നു നാസിറുദിന് ഷാ. ദുഷ്ടലാക്കോടെ കൃത്യമായ വർഗീയ അജണ്ട പരാമർശത്തിൽ നിരീക്ഷിക്കാമെന്നും മറുപടി തന്നെ അര്‍ഹിക്കുന്നില്ലെന്നും ഇന്ത്യ ടുഡേ ക്കു അനുവദിച്ച അഭിമുഖത്തിൽ സൂചിപ്പിച്ചു.
2017 നു മുൻപ് റേഷൻ അനുവദിച്ചിരുന്നത് അബ്ബാജാൻ എന്ന് വിളിക്കുന്നവർക്കു മാത്രമായിരുന്നു എന്നാണ് യോഗി പ്രസംഗിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ വച്ച് കൃത്യമായ വിഭാഗീയത സൃഷ്ടിക്കാൻ ലക്ഷ്യം വച്ചാണ് പരാമര്‍ശമെന്നും നാസിറുദ്ധീൻ ഷാ കൂട്ടിച്ചേർത്തു.