കോഴിക്കോട്: വൈവിധ്യങ്ങൾ നിറഞ്ഞ ബേപ്പൂരിൽ ഇൻറർനാഷണൽ വാട്ടർ ഫെസ്റ്റ് ഡിസംബറിൽ നടത്താൻ തീരുമാനിച്ചു.
ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന ഫെസ്റ്റിൽ ചാലിയാർ കേന്ദ്രീകരിച്ച് ബേപ്പൂർ പുലിമുട്ട് ടൂറിസ്റ്റ് കേന്ദ്രം മുതൽ 10 കിലോമീറ്ററോളം ദൈർഘ്യത്തിലാണ് ജലമേളയും അനുബന്ധ കായിക – വിനോദ പരിപാടികളും സംഘടിപ്പിക്കുക.
വിവിധയിനം വള്ളം കളി മത്സരങ്ങൾക്കു പുറമെ അന്തർദേശീയ തലത്തിൽ ശ്രദ്ധയാകർശിച്ച കയാക്കിംങ്, കനോ യിംങ് , വാട്ടർ പോളോ, പാരാ സെയിലിംങ്, സ്പീഡ് ബോട്ട് റെയ്സ് (Jet SKiing), വാട്ടർ സ്കിയിംങ്, പവർ ബോട്ട് റെയ്സിംങ്, യാട്ട് റെയ്സിംങ് (Yacht raicing),
വുഡൻ ലോഗ് (ഉരുളൻ തടി) റെയ്ഡിംങ്, ടിമ്പർ റാഫ്റ്റിംങ് (തൊരപ്പൻ കുത്തൽ), പരമ്പരാകത പായ വഞ്ചിയോട്ടം (sailing) തുടങ്ങിയ ദേശീയ-അന്തർ ദേശീയ മത്സര ഇനങ്ങളും ഒളിംബിക്സ് മത്സര ഇനങ്ങളും പരിഗണനയിലുണ്ട്.
ഇതോടൊപ്പം എല്ലാ വിഭാഗമാളുകൾക്കും ആസ്വാദ്യകരമായ ഫ്ലോട്ടിംങ് സംഗീത പരിപാടികൾ, ലൈറ്റ് ഷോകൾ, മത്സ്യത്തൊഴിലാളി യാനങ്ങളുടെ ഘോഷയാത്രകൾ എന്നിവയും ആഘോഷങ്ങളുടെ ഭാഗമാകും.
വിനോദ സഞ്ചാര വകുപ്പ്, വിവിധ വകുപ്പുകളും തദ്ദേശഭരണ സ്ഥാപനങ്ങളും കോഴിക്കോട് ജില്ലാ ഭരണകൂടവും യോജിച്ചാണ് ഫെസ്റ്റ് സംഘടിപ്പിക്കുക. ഈ മാസം 30 നകം മാസ്റ്റർ പ്ലാൻ തയാറാക്കി, ഒക്ടോബർ ആദ്യവാരം പരിപാടിയുടെ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരിക്കും.