സംസ്ഥാന പോലീസ് മേധാവിയുടെ പരാതി അദാലത്ത് കണ്ണൂരില്‍ നടത്തുന്നു.

കണ്ണൂര്‍: സംസ്ഥാന പോലീസ് മേധാവിയുടെ പരാതി അദാലത്ത് കണ്ണൂര്‍ ജില്ലയില്‍ സംഘടിപ്പിക്കുന്നു. 22-09-2021 തിയ്യതി 10.00 മണിമുതല്‍ കണ്ണൂരില്‍ സിറ്റി പോലീസ് സഭാ ഹാളില്‍ സംസ്ഥാന പോലീസ് മേധാവി ശ്രീ അനില്‍ കാന്ത് IPS നേരിട്ടെത്തി പരാതി സ്വീകരിക്കുന്നത്. കോവിഡ് കാലത്തും വിവിധ സ്ഥലങ്ങളിലുള്ള പൊതുജനങ്ങള്‍ ദിവസവും സംസ്ഥാന പോലീസ് ആസ്ഥാനത്ത് പരാതികളും ആവലാതികളും നല്‍കുന്നതിനായി എത്തിച്ചേരാറുണ്ട്. വിദൂര സ്ഥലങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് സംസ്ഥാന പോലീസ് മേധാവിയെ നേരിട്ടു കണ്ട് പരാതി ബോധിപ്പിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി അവ പരിഹരിക്കുന്നതിനു വേണ്ടിയാണ് എല്ലാ പോലീസ് ജില്ലകളിലെയും പൊതുജനങ്ങളുടെ പരാതികള്‍ നേരിട്ടു സ്വീകരിക്കുന്നതിന് അദാലത്ത് സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. കണ്ണൂര്‍ സിറ്റി പോലീസ്, കണ്ണൂര്‍ റൂറല്‍ പോലീസ് സംയുക്തമായാണ് പരാതി അദാലത്ത് നടത്തുന്നത്. കണ്ണൂര്‍ സിറ്റി പോലീസ് പരിധിക്കുള്ളിലെ കണ്ണൂര്‍ സബ്ബ് ഡിവിഷന്‍, തലശ്ശേരി സബ്ബ് ഡിവിഷന്‍, കൂത്തുപറമ്പ സബ്ബ് ഡിവിഷന്‍ പരിധികളില്‍ വരുന്ന പോലീസ് സ്റ്റേഷനുകളിലെ പരാതികള്‍ കണ്ണൂര്‍ സിറ്റി പോലീസ് ആസ്ഥാനത്തുള്ള പരാതി സെല്ലിലോ, spknr.pol@kerala.gov.in എന്ന മെയില്‍ ID യിലോ 20-09-2021 തിയ്യതി വൈകുന്നേരം 5 (അഞ്ച്) മണി വരെയും, കണ്ണൂര്‍ റൂറല്‍ പോലീസ് പരിധിക്കുള്ളിലെ തളിപ്പറമ്പ സബ്ബ് ഡിവിഷന്‍, പയ്യന്നൂര്‍ സബ്ബ് ഡിവിഷന്‍, ഇരിട്ടി സബ്ബ് ഡിവിഷന്‍, പേരാവൂര്‍ സബ്ബ് ഡിവിഷന്‍ പരിധികളില്‍ വരുന്ന പോലീസ് സ്റ്റേഷനുകളിലെ പരാതികള്‍ മാങ്ങാട്ടുപറമ്പിലെ റൂറല്‍ പോലീസ് ആസ്ഥാനത്തുള്ള പരാതി സെല്ലില്‍ 20-09-2021 തിയ്യതി വൈകുന്നേരം 5 (അഞ്ച്) മണി വരെയും സ്വീകരിക്കുന്നതാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്‍റെ ഭാഗമായി പരാതി നല്‍കുന്നവര്‍ക്ക് അദാലത്തില്‍ പങ്കെടുക്കുന്നതിന് പ്രത്യേക സമയം അനുവദിക്കുന്നതാണ്. പരാതിക്കാര്‍ അവരുടെ കൃത്യമായ മേല്‍വിലാസവും, മൊബൈല്‍ നമ്പര്‍, വട്ട്സപ്പ് നമ്പര്‍ എന്നിവ പരാതിയില്‍ രേഖപ്പെടുത്തേണ്ടതാണ്. ഇത്തരത്തില്‍ പരാതി സമര്‍പ്പിച്ച പരാതിക്കാരുമായി സംസ്ഥാന പോലീസ് മേധാവി 22-09-2021 തിയ്യതി നേരിട്ടു ആശയവിനിമയം നടത്തുന്നതാണ്.

 

Mediawings:

spot_img

Related Articles

Latest news