ചൈനക്കാർ ചുരുങ്ങുന്നു

ഹോങ്കോങ് : ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് ചൈന നിലവിൽ. ഇന്ത്യക്കു രണ്ടാം സ്ഥാനവും. എന്നാൽ ജനനനിരക്കിൽ വലിയ കുറവാണു കഴിഞ്ഞ വർഷത്തെ കണക്കിൽ ഉണ്ടായിട്ടുള്ളത്.

ഏകദേശം 15 ശതമാനത്തോളം കുറവാണു കഴിഞ്ഞ വര്ഷം രേഖപ്പെടുത്തിയിട്ടുള്ളത്. ഈ രീതിയിൽ തുടരുകയാണെങ്കിൽ കുറഞ്ഞ വർഷത്തിനുള്ളിൽ തന്നെ തൊഴിൽ മേഖലയിൽ പ്രായമുള്ളവർ കൂടുകയും യുവാക്കൾ കുറയുകയും ചെയ്യുമെന്നതാണ് അധികാരികളെ ആശങ്കയിൽ ആക്കുന്നത്. ശക്തമായ ജനസംഖ്യ നിയന്ത്രണം ഉള്ള രാജ്യമാണ് ചൈന. എന്നാൽ 1949 ൽ ചൈന റിപ്പബ്ലിക്ക് ആയതിനു ശേഷമുള്ള ഏറ്റവും വലിയ കുറവാണു കഴിഞ്ഞ വര്ഷം രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ കണക്കെടുത്താൽ 25 കോടി ജനങ്ങൾ അതായതു സുമാർ 18%, 60 വയസ്സിൽ കൂടുതൽ ഉള്ളവരാണ്.

spot_img

Related Articles

Latest news