പാലാ ബിഷപ്പിന്റെ വിവാദമായ നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ സർക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി. സർക്കാരിന്റെ ഭാഗത്ത് നിന്നും ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും എല്ലാ കാര്യത്തിലും മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട കാര്യമില്ലെന്നുമാണ് ബിജെപി എം പിയായ സുരേഷ് ഗോപി പറഞ്ഞത്.
“സർക്കാരിന് നല്ല ബുദ്ധിയുണ്ട്. അവർ ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ട്. മുഖ്യമന്ത്രിക്കും അവരുടെ പാനലിലുള്ള മന്ത്രിമാർക്കും കാര്യങ്ങളെല്ലാം നന്നായിട്ട് മനസ്സിലായിട്ടുണ്ട്. അവർ ചെയ്യട്ടെ, ചെയ്യുന്നില്ലെങ്കിൽ നിങ്ങൾ കുറ്റം പറയൂ. അത് രാജ്യ താല്പര്യത്തിനെതിരാണെങ്കിൽ നിങ്ങൾ കുറ്റം പറഞ്ഞോളൂ. രാജ്യ താല്പര്യമാണ് പ്രധാനം.” – സുരേഷ് ഗോപി പറഞ്ഞു.
മുഖ്യമന്ത്രി വെറുമൊരു രാഷ്ട്രീയക്കാരനല്ല, ഭാരണാധിപനാണെന്നും എല്ലാ കാര്യത്തിനും മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട ആവശ്യമില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.