ഒറ്റപ്പാലം: സാമൂഹിക വിഭജനത്തിന് മതം ആയുധമാക്കരുത് എന്ന പ്രമേയത്തിൽ ഐ.എൻ.എൽ പാലക്കാട് ജില്ലാ കമ്മറ്റി സൗഹാർദ്ദ സംഗമം നടത്തി.
മനുഷ്യരാശിയുടെ ഉദ്ഭവം മുതൽ ആരംഭിച്ചതാണ് സാമൂഹിക വിഭജനത്തിനു വേണ്ടിയുള്ള പ്രണതകൾ . തൊഴിൽ, വർഗ്ഗം, വർണ്ണം, വസ്ത്രം എന്നിവയുടെ പേരിൽ ആരംഭിച്ച വിഭജനത്തിനു വേണ്ടിയുള്ള ശ്രമങ്ങൾ വർത്തമാന കാലത്ത് ജാതിയുടേയും മതത്തിന്റേയും പേരിൽ ആയി മാറിയിരിക്കുകയാണ്. ഇത് പരിഷ്കൃത സമൂഹത്തിന് യോചിച്ചതല്ലെന്നും ഒറ്റപ്പാലം നഗരസഭ വൈസ് ചെയർമാൻ കെ.രാജേഷ് പറഞ്ഞു.
ഐ.എൻ.എൽ സൗഹ്യദ സംഗമം ഒറ്റപ്പാലം വ്യാപാര ഭവനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാജേഷ്. ജാതിക്കും മതത്തിനും ഉപരിയായി മാനവ സൗഹൃദമാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംഗമത്തിൽ ജില്ലാ ജനറൽ സെക്രട്ടറി അസീസ് പരുത്തിപ്ര അധ്യക്ഷത വഹിച്ചു.
ബഷീർ പി.വി, സാദിഖ് പത്തിരിപ്പാല, പി.എം ദേവദാസ്, മമ്മിക്കുട്ടി മാസ്റ്റർ, അൻവർ കൊമ്പം, ഫാറൂഖ് പള്ളിപ്പുറം, കമറുദ്ദീൻ കെ, ഇസ്മായിൽ കരിമ്പ, അബ്ദുൾ റഫീഖ് അലനല്ലൂർ, ബാവ പാലക്കാട്,മുസ്തഫ പുതു നഗരം, സിക്കന്ദർ, നാസർ വിളയൂർ എന്നിവർ സംസാരിച്ചു