പ്ലസ് വണ്‍ സീറ്റുകള്‍ കൂട്ടുമെന്ന വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. സര്‍ക്കാര്‍ – എയ്ഡഡ് സ്കൂളുകള്‍ക്ക് ആനുപാതികമായി അണ്‍എയ്ഡഡ് മേഖലയിലും സീറ്റുകള്‍ കൂട്ടും. ഒക്ടോബര്‍ ഏഴിന് രണ്ടാം ഘട്ട പ്രവേശന പട്ടിക പ്രസിദ്ധീകരിക്കും. അതോടെ എല്ലാവര്ക്കും പ്രവേശനം ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
ഒഴിഞ്ഞു കിടക്കുന്ന സംവരണ സീറ്റുകള്‍ ഏറ്റെടുത്ത് പ്രവേശനം നല്‍കുമെന്നും മന്ത്രി പറഞ്ഞു. പ്ലസ് വണ്‍ പ്രവേശനത്തിലെ ആദ്യഘട്ട അലോട്ട്മെന്റ് നടന്നുകൊണ്ടിരിക്കുകയാണ്. മെരിറ്റ് പട്ടികയില്‍ 80 ശതമാനത്തോളം പേര് ഈ ഘട്ടത്തില്‍ പ്രവേശനം നേടുമെന്നാണ് പ്രതീക്ഷ.