ന്യൂഡൽഹി : ഇസ്രയേൽ നിർമിത ചാര സോഫ്റ്റ്വെയർ പെഗാസസ് ഫോണ് ചോർത്തലിൽ അന്വേഷണം നടത്താൻ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ തന്നെ ഉണ്ടാകുമെന്നും സുപ്രീംകോടതിയുടെ മേൽനോട്ടത്തിലായിരിക്കും അന്വേഷണമെന്നും ചീഫ് ജസ്റ്റീസ് എൻ.വി. രമണ വ്യക്തമാക്കി.
സങ്കേതിക സമിതിയിലേക്ക് വിദഗ്ധരെ നിയമിക്കാൻ സുപ്രീംകോടതി തന്നെ ശ്രമിക്കുകയാണ്. പല വിദഗ്ധരെയും സമീപിച്ചെങ്കിലും ഇവരുടെ അസൗകര്യം മൂലമാണ് സമിതി രൂപീകരിക്കാൻ വൈകുന്നത്. ഉടൻ തന്നെ സമിതി രൂപീകരിച്ച് വിധി പറയുമെന്നും ചീഫ് ജസ്റ്റീസ് അറിയിച്ചു.
മറ്റൊരു ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റീസ് ഇക്കാര്യം വ്യക്തമാക്കിയത്.