തുഷാരഗിരിയിൽ ഭൂമി സർവ്വേ തുടങ്ങി

കോടഞ്ചേരി: തുഷാരഗിരിയിലെ ഇഎഫ് എൽ വനഭൂമി സ്വകാര്യ വ്യക്തികൾക്ക് വിട്ടു നൽകുന്നതിന്റെ ഭാഗമായി ഫോറസ്ററ് മിനി സർവ്വേ വിഭാഗത്തിന്റെ നേതൃത്വത്തിൽ സർവേ ആരംഭിച്ചു.

വർഷങ്ങൾക്ക് മുൻപ് സർക്കാർ ഇഎഫ്എൽ ഭൂമിയായി ഏറ്റെടുത്തപ്പോൾ കുടിയൊഴിപ്പിക്കപ്പെട്ട 5 പേർക്കായി 23.89 ഏക്കർ ഭൂമിയാണ് കോടതി വിധിയെതുടർന്ന് വനം വകുപ്പ് കൈമാറാൻ നടപടി സ്വീകരിക്കുന്നത്.

അതിര് തിരിച്ച് അടിക്കാടുകൾ വെട്ടി ത്തെളിക്കുന്ന ജോലി ഇന്നലെ മുതൽ ആരംഭിച്ചതാണ്. ഫോറസ്ററ് മിനി സർവേ വിഭാഗം ഭൂമി സർവേ ചെയ്തശേഷം സ്കെച് തയ്യാറാക്കി റീനോടട്ടിഫൈ ചെയ്ത് ഭൂമി വ്യക്തികൾക്ക് കൈമാറുവാനാണ് പദ്ധതി.

spot_img

Related Articles

Latest news