റിയാദ് അന്താരാഷ്ട്ര പുസ്തകമേളയില്‍ മലയാള സാന്നിദ്ധ്യമാകാന്‍ ഡി സി ബുക്‌സ്

റിയാദിലെ പ്രവാസി ലോകത്തിന് പുസ്തകങ്ങളുടെയും വായനയുടെയും ഉത്സവകാലമൊരുക്കിക്കൊണ്ട് റിയാദ് അന്താരാഷ്ട്ര പുസ്തകമേളക്ക് ഒക്ടോബർ ആദ്യവാരം തുടക്കമാകും. റിയാദ് അന്താരാഷ്ട്ര പുസ്തകമേളയില്‍ മലയാള സാന്നിദ്ധ്യമാകാന്‍ ഇക്കുറി ഡി സി ബുക്‌സും. ഡി സി ബുക്‌സിന്റെ സ്റ്റാള്‍ ഇത് ആദ്യമായാണ് റിയാദ് അന്താരാഷ്ട്ര പുസ്തക മേളയില്‍ എത്തുന്നത്.

ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും പ്രമുഖ പ്രസാധകരും എഴുത്തുകാരും കലാസംഘങ്ങളും പങ്കെടുക്കുന്ന റിയാദ് അന്താരാഷ്ട്ര പുസ്തകമേള സൗദി അറേബ്യയിലെ ഏറ്റവും വലിയ സാംസ്‌കാരിക സാഹിത്യോത്സവമാണിത്.

സൗദി സാംസ്‌കാരികവിവര വിനിമയ മന്ത്രാലയം നടത്തുന്ന അന്താരാഷ്ട്ര പുസ്തക മേള ലോകത്ത് ഏറ്റവും കൂടുതല്‍ പുസ്തകങ്ങളുടെ വില്‍പ്പന നടക്കുന്ന മേളകളിലൊന്നാണ്.

റിയാദിലെ മലയാളികള്‍ക്ക് മുന്നില്‍ അറിവിന്റെ അക്ഷയഖനി തുറക്കാനുള്ള തയ്യാറെടുപ്പിലാണ് ഡി സി ബുക്‌സ്. അക്ഷരങ്ങളെ സ്‌നേഹിക്കുന്ന ഒരാള്‍ക്കും ഇക്കുറി ഈ പുസ്തകമേളയ്ക്ക് നേരെ കണ്ണടയ്ക്കാനാകില്ല. കഥ, കവിത, നോവല്‍, ജനപ്രിയഗ്രന്ഥങ്ങള്‍, ക്ലാസിക്കുകള്‍, റഫറന്‍സ് പുസ്തകങ്ങള്‍, ബാല സാഹിത്യഗ്രന്ഥങ്ങള്‍, ഡിക്ഷ്ണറികള്‍, സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍, മത്സരപരീക്ഷകള്‍ക്കുള്ള പഠനസഹായികള്‍, ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍, പാചകം, യാത്രാ വിവരണങ്ങള്‍, ജീവചരിത്രങ്ങള്‍, ആത്മകഥ, ആരോഗ്യം തുടങ്ങി വിവിധ വിഭാഗങ്ങളിലായി നിരവധി മലയാളം-ഇംഗ്ലീഷ് കൃതികള്‍ മേളയില്‍ ലഭ്യമാകും

spot_img

Related Articles

Latest news