റിയാദ്: കോഴിക്കോട് സ്വദേശിയായ രാജേഷിന് നാട്ടിലെത്താൻ സഹായഹസ്തവുമായി എത്തിയത് പ്ലീസ് ഇന്ത്യ സംഘടന.
2018 ഏപ്രിൽ 14ന് സൗദിയിലെ നജ്റാനിൽ ഹൗസ് ഡ്രൈവറായി എത്തിയതാണ് 40കാരനായ രാജേഷ് K P. ശമ്പളം കുറവായതിനാൽ മറ്റൊരു മലയാളി കരാർ ജോലിക്കാരനുമായി ചേർന്ന് രാജേഷ് പ്ലംബിങ്, ഇലക്ട്രിക്കൽ ജോലി ചെയ്തുവരികയായിരുന്നു. ഇത്തരത്തിൽ ജോലി ചെയ്യുന്നതിന് പ്രതിമാസ ചാർജ് സ്പോൺസർക്ക് നൽകേണ്ടതുണ്ടായിരുന്നു. എന്നാൽ മലയാളി കരാറുകാരന് തന്റെ ജോലി സ്ഥലങ്ങളിൽ നിന്ന് പണം ലഭിക്കാൻ കാലതാമസം നേരിടുകയും ഇത് രാജേഷ് ഉൾപ്പെടെയുള്ള തൊഴിലാളികൾക്ക് ശമ്പളം ലഭിക്കാത്തതിലേക്ക് നയിക്കപ്പെടുകയും ചെയ്തു. ശമ്പളം ലഭിക്കാതെ വന്നപ്പോൾ തന്റെ സ്പോണ്സറിന് പ്രതിമാസ ചാർജ് നൽകാൻ രാജേഷിനു കഴിയാതെ വന്നു. ഇക്കാരണത്താൽ രാജേഷിനെ സ്പോൺസർ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു
കോഴിക്കോട് കക്കോടി പഞ്ചായത്തിൽ മക്കട സ്വദേശിയായ രാജേഷ് മൂന്നു വർഷം മുൻപ് ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ സ്വന്തം ടൂവീലർ വിറ്റ 85,000 രൂപ ഏജന്റിന് നൽകിയാണ് സൗദിയിലെത്തിയത്. അച്ഛനും(രാജൻ )അമ്മയും(ശാരദ )ഭാര്യയും(ദൃശ്യ )മകളും(ആർദ്രത ) അടങ്ങിയ കുടുംബത്തിന്റെ ഒരേ ഒരു അത്താണിയാണ് രാജേഷ്. ജോലി നഷ്ടപ്പെട്ട് സാമ്പത്തിക പ്രതിസന്ധിയിലായ രാജേഷ് ടിക്കറ്റിന് പോലും പണമില്ലാത്ത അവസ്ഥയിലാണ് ഒരു സുഹൃത്ത് വഴി പ്ലീസ് ഇന്ത്യ സംഘടനയെ കുറിച്ച് അറിയുകയും സഹായ അഭ്യർത്ഥനയുമായി നജ്റാനിൽ നിന്ന് റിയാദിലേക്ക് വരികയും ചെയ്തത്.
പ്ലീസ് ഇന്ത്യ ചെയർമാൻ ലത്തീഫ് തെച്ചിയും മറ്റു ഗ്ലോബൽ നേതാക്കളും ചേർന്ന് രാജേഷിന്റെ നിസ്സഹായവസ്ഥ മനസ്സിലാക്കിക്കൊണ്ട് അദ്ദേഹത്തിനെ നാട്ടിലെത്തിക്കാൻ ഉള്ള ശ്രമങ്ങൾ ആരംഭിക്കുകയും സ്പോൺസറുമായി നിരന്തരം ബന്ധപ്പെട്ട് ഫൈനൽ എക്സിറ്റ് തരപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ലത്തീഫ് തെച്ചിയുടെ റിയാദിലെ വസതിയിൽ വച്ച് സാമൂഹിക പ്രവർത്തകരുടെ സാന്നിധ്യത്തിൽ നാട്ടിലേക്കുള്ള ടിക്കറ്റ് ലത്തീഫ് തെച്ചി രാജേഷിന് കൈമാറി.നാട്ടിലെത്തിയ രാജേഷ് കുടുംബത്തോടൊപ്പം പ്ലീസ് ഇന്ത്യ പ്രവർത്തർക്ക് നന്ദി അറിയിച്ചു
ലത്തീഫ് തെച്ചിക്കും അൻഷാദ് കരുനാഗപ്പള്ളിക്കും ഒപ്പം പ്ലീസ് ഇന്ത്യയുടെ ഗ്ലോബൽ നേതാക്കളായ അഡ്വക്കറ്റ്: ജോസ് അബ്രഹാം, സുധീഷ അഞ്ചുതെങ്ങ്,നീതു ബെൻ, അഡ്വക്കറ്റ് റിജി ജോയ്, മൂസ്സ മാസ്റ്റർ, വിജയശ്രീരാജ്, റബീഷ് കോക്കല്ലൂർ ,സൂരജ് കൃഷ്ണ, റിനോയ് വയനാട്, സഫീർ ത്വാഹ തുടങ്ങിയവർ വിവിധ ഘട്ടങ്ങളിലായി രാജേഷിനെ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങളിൽ സഹായവുമായി കൂടെ ഉണ്ടായിരുന്നു.