മലപ്പുറം പാണ്ടിക്കാട്ടെ മത്സ്യ വ്യാപാരി കുഴഞ്ഞു വീണു മരിച്ചു. പാണ്ടിക്കാട് പരേതനായ പുളിക്കലകത്ത് അബുബക്കറുടെ മകന് അബ്ദുല്‍ മജീദ് (54) ആണ് വഴിയരികില്‍ വീണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തുമണിയോടെ വേങ്ങര തോട്ടശ്ശേരി അറയിലാണ് സംഭവം.
മാതാവ് : പരേതയായ മറിയം. ഭാര്യ : തൊണ്ടിയില്‍ സുലൈഖ (പാണ്ടിക്കാട് ബ്ലോക് പഞ്ചായത്ത് മെമ്പര്‍). മക്കള്‍: നജ്വ, നാദിഷ്. വേങ്ങര എസ് ഐ കെ അലവിക്കുട്ടി ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കി.