പാസഞ്ചർ ട്രെയിനുകൾ ഓടിത്തുടങ്ങുന്നു സീസൺ ടിക്കറ്റുകാർക്കും യാത്ര ചെയ്യാം

തിരുവനന്തപുരം : കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ യാത്ര അവസാനിപ്പിച്ചിരുന്ന പാസഞ്ചർ ട്രെയിനുകളിൽ ചിലത് അടുത്തയാഴ്ച്ച മുതൽ ഓടിത്തുടങ്ങുമെന്ന് സംസ്ഥാന കായിക, വഖഫ്, റെയിൽവെ മന്ത്രി വി.അബ്ദുറഹിമാൻ അറിയിച്ചു. കഴിഞ്ഞ ദിവസം റെയിൽവെയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംബന്ധിച്ച് സതേൺ റെയിൽവെ മാനേജരുമായി മന്ത്രി ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

06639 പുനലൂർ-തിരുവനന്തപുരം, ഒക്‌ടോബർ ആറിനും 06640 തിരുവനന്തപുരം-പുനലൂർ ഒക്‌ടോബർ ഏഴിനും ഓടിത്തുടങ്ങും. 06431 കോട്ടയം-കൊല്ലം, 06425 കൊല്ലം-തിരുവനന്തപുരം, 06435 തിരുവനന്തപുരം-നാഗർകോവിൽ എന്നീ ട്രെയിനുകൾ ഒക്‌ടോബർ എട്ടിനും ഓടിത്തുടങ്ങും.

ഈ തീവണ്ടികളിൽ സീസൺ ടിക്കറ്റ്, കൗണ്ടർ ടിക്കറ്റ് എന്നിവ ആരംഭിക്കുകയും ജനറൽ കമ്പാർട്‌മെന്റിൽ സീസൺ ടിക്കറ്റ് എടുത്തവർക്ക് യാത്ര അനുവദിക്കുകയും ചെയ്യും. ഈ ട്രെയിനുകൾ എല്ലാം സ്‌പെഷ്യൽ ട്രെയിനുകളായാണ് ഓടുകയെന്നും റെയിൽവെ അറിയിച്ചതായി മന്ത്രി പറഞ്ഞു.

spot_img

Related Articles

Latest news