പിണറായി :നൂറ്റി അമ്പത്തി രണ്ടാം ഗാന്ധിജയന്തി ദിനത്തിൽ പാറപ്രം ബൈസിക്കിൾ ക്ലബ് സൈക്കിൾ യാത്ര സംഘടിപ്പിച്ചു. ഗാന്ധിജി കേരളത്തിൽ ആദ്യമായെത്തിയ കോഴിക്കോട് കടപ്പുറത്തേക്കായിരുന്നു യാത്ര.പാറപ്രം ബൈസിക്കിൾ ക്ലബ് അംഗങ്ങളായ വിവേക്. ഒ, വിധു ടി. ആർ, ലിതേഷ്, അശ്വന്ത് അശോക് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്..വാസ്കോടഗാമ കപ്പലിറങ്ങിയ കാപ്പാട് ബീച്ച് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച സംഘം ഇന്നലെ ഒറ്റ ദിവസം കൊണ്ട് 201കിലോമീറ്റർ ദൂരമാണ് താണ്ടിയത്.
Mediawings :