കോഴിക്കോട് കെഎസ്ആർടിസി സമുച്ചയം: കുറ്റക്കാരെ നിയമത്തിന് മുമ്പിൽ കൊണ്ട് വരണമെന്ന് കെഎസ്ടിഇഒ, എസ്ടിയു

കോഴിക്കോട് :  കെഎസ്ആർടിസി വാണിജ്യ സമുച്ചയം ഉപയോഗക്ഷമമല്ലെന്നും അടിയന്തിരമായി ബലപ്പെടുത്തണമെന്നും ചെന്നൈ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വിദഗ്ദ സംഘത്തിൻ്റെ പഠന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ബിൽഡിംഗ് നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കണമെന്നും കുറ്റക്കാരെ നിയമത്തിന് മുമ്പിൽ കൊണ്ട് വരണമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും കെഎസ്ടിഇഒ, എസ്ടിയു കോഴിക്കോട് ജില്ലാകമ്മറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു,

നിലവിൽ 74,63 കോടി രൂപ മുടക്കി നിർമ്മിച്ച ബസ് സ്റ്റാൻഡ്‌ കം ഷോപ്പിoഗ് സമുച്ചയം ബലപ്പെടുത്താൻ എനിയും മുപ്പത് കോടിയെങ്കിലും ചിലവാക്കേണ്ടി വരുന്ന അവസ്ഥയിൽ ചിലവഴിക്കേണ്ടി വരുന്ന തുക കുറ്റക്കാരായവരിൽ നിന്നും ഈടാക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു,

അശാസ്ത്രീയമായി നിർമ്മിച്ച തൂണുകൾക്കിടയിൽ ശരിയായി ഒരു ബസ് പാർക്ക് ചെയ്യാൻ പോലും പറ്റാത്ത സ്ഥിതിയിലായത് കൊണ്ട് തൂണുകളിൽ ബസുകൾ ഉരസുന്നതിൻ്റെ ഭാഗമായ് നിരവധി ബസ്സുകൾക്കും കേട് പാട് സംഭവിച്ചിട്ടുണ്ട്, സ്റ്റാൻഡ് അടച്ചു പൂട്ടേണ്ട അവസ്ഥ വരികയാണങ്കിൽ ടൗണിനുള്ളിൽ തന്നെ സൗകര്യപ്രദമായ സ്ഥലം കണ്ടെത്താൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ജില്ലാ കമ്മറ്റി യോഗം സർക്കാരിനോടാവശ്യപ്പെട്ടു,

ജില്ലാ പ്രസിഡണ്ട് സുബൈർ കുന്ദമംഗലത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സിദ്ദീഖലി മടവൂർ സ്വാഗതം പറയുകയും സംസ്ഥാന സെക്രട്ടറി സുരേഷ് ചാലിൽ പുറായിൽ ഉത്ഘാടനം ചെയ്യുകയും ചെയ്തു,

റിയാസ് പൂനൂർ, ജമാൽ കാന്തപുരം, ജബ്ബാർ പടനിലം, നജീബ്കാരന്തൂർ, ഷബീറലിമുട്ടാഞ്ചേരി, മുഹമ്മദ് പുല്ലാളൂർ, ജാഫർ അരയങ്കോട്, ശിഹാബുദ്ധീൻ പി, അബ്ദുസ്സലാം കാരന്തൂർ എന്നിവർ സംസാരിക്കുകയും ട്രഷറർ ഗഫൂർ കായലം നന്ദി പറയുകയും ചെയ്തു.

spot_img

Related Articles

Latest news