കോഴിക്കോട്: മലബാറിലെ പ്ലസ് വൺ സീറ്റുകളുടെ അപര്യാപ്തത പരിഹരിക്കണമെന്നാവശ്യപ്പെട്ട് മലബാർ ഡവലപ്മെന്റ് ഫോറം നിയമസഭാ മാർച്ച് നടത്തുന്നു. ആറു ജില്ലകൾ ഉൾപ്പെടുന്ന മലബാറിൽ പ്ലസ് വൺ സീറ്റുകളുടെ കുറവിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും കനത്ത ആശങ്കയിലാണ്.
മുഴുവൻ എ പ്ലസ് നേടിയ കിട്ടിയ കുട്ടികൾക്കുപോലും അഡ്മിഷൻ കിട്ടാത്ത സ്ഥിതിയാണ് മലബാർ മേഖലയിൽ സംജാതമായിരിക്കുന്നത്. താല്പര്യമുള്ള വിഷയങ്ങൾ എടുത്തു പഠിക്കാൻ കഴിയാത്ത വിദ്യാർഥികൾ കനത്ത മാനസിക സംഘര്ഷത്തിലാണ്,
ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ മലബാർ ഡവലപ്മെന്റ് ഫോറം നടത്തിയ ‘വിദ്യാഭ്യാസമാണ് സ്വാതന്ത്ര്യം’ എന്ന ക്യാമ്പയിനിലൂടെ മലബാറിൽ നിന്നുള്ള അറുപത് എംഎൽഎ മാരെയും ആറ് മന്ത്രിമാരെയും സ്പീക്കറെയും അടക്കമുള്ള ജനപ്രതിനിധികളെയും പ്രതിപക്ഷ നേതാക്കളെയും എംഡിഎഫ് നേതാക്കൾ സന്ദർശിച്ചു ചർച്ചനടത്തി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കുമുള്ള നിവേദനങ്ങൾ കൈമാറിയിരുന്നു. ഇതിനു ശേഷം സംസ്ഥാനത്ത് മൊത്തമായി സീറ്റുകൾ വർധിപ്പിച്ചെങ്കിലും മലബാർ മേഖലയ്ക് അർഹമായ സീറ്റുകളോ ബാച്ചുകളോ ലഭിച്ചിട്ടില്ല.
ഒക്ടോബർ 11 തിങ്കളാഴ്ച കാലത്തു 10 മണിക്ക് എംഡിഎഫ് പ്രസിണ്ടണ്ട് എസ്സ് എ അബുബക്കർ, ജന സെക്രട്ടറി അബ്ദുറഹ്മാൻ എടക്കുനി, വൈസ് പ്രസിഡന്റ് അഷ്‌റഫ് കളത്തിങ്കൽപ്പാറ, ട്രഷർ സന്തോഷ് കുമാർ, ഫ്രീഡാ പോൾ, പ്രിത്യൂരാജ് മൊയ്തുപ്പ കൊട്ടക്കൽ നാറാത്ത് സലിം പാറക്കൽ, എന്നിവർ നയിക്കുന്ന മാർച്ചിൽ എംഡിഎഫിന്റെ ആറു ജില്ലകളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുക്കും
കോഴിക്കോട് പ്രസ് ക്ലബ്ബിൽ ചേർന്ന പത്രസമ്മേളനത്തിൽ മലബാർ ഡവലപ്മെന്റ് ഫോറം രക്ഷാധികാരി സഹദ് പുറക്കാട് പ്രസിഡണ്ട് എസ് എ അബുബക്കർ, ജന: സെക്രട്ടറി അബ്ദുറഹ്മാൻ എടക്കുനി, വൈസ് പ്രസിഡന്റ് അഷ്‌റഫ് കളത്തിങ്കൽപ്പാറ, സെക്രട്ടറി പ്രിത്യൂരാജ് നാറാത്ത് എന്നിവർ പങ്കെടുത്തു.