ലഹരി മരുന്ന് പിടിക്കുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ പുറത്തുവിടരുത്

പൊലീസ് ഉദ്യോഗസ്ഥരുടേയും കുടുംബാംഗങ്ങളുടേയും സുരക്ഷയ്ക്ക് മുൻകരുതലെടുത്ത് കൊച്ചി സിറ്റി പൊലീസ്. ലഹരി മരുന്ന് പിടിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ പുറത്തുവിടരുതെന്ന് ഡിസിപി ഐശ്വര്യ ഡോങ്കറെ നിർദേശിച്ചു.

നഗരപരിധിയിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ലഹരിവേട്ട തുടർച്ചയായി നടക്കുന്നുണ്ട്. ഇതിന് നേതൃത്വം നൽകുന്ന പൊലീസ് ഉദ്യോഗസ്ഥരുടേയും കുടുംബാംഗങ്ങളുടേയും സുരക്ഷ കണക്കിലെടുത്താണ് ഡിസിപിയുടെ നടപടി. പേര് വിവരങ്ങൾ പുറത്തുവിട്ടാൽ ലഹരിമാഫിയ സംഘം ലക്ഷ്യംവയ്ക്കുമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അതിനിടെ മാധ്യമങ്ങൾക്ക് വാർത്ത നൽകുന്നതിൽ നിന്ന് താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരെ വിലക്കി. എസിപി, എസ്എച്ച്ഒ, സബ് ഇൻസ്‌പെക്ടർ തലത്തിലുള്ള ഉദ്യോഗസ്ഥർക്കാണ് വിലക്കേർപ്പെടുത്തിയത്

spot_img

Related Articles

Latest news