ഈ മാസം 18 മുതൽ വിമാനക്കമ്പനികൾക്ക് നിയന്ത്രണങ്ങളില്ലാതെ പൂർണതോതിൽ ആഭ്യന്തര സർവീസുകൾ നടത്താമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.
കോവിഡിന് മുൻപുണ്ടായിരുന്നതിന്റെ 85 ശതമാനം ശേഷിയിലാണ് സെപ്റ്റംബർ 18 മുതൽ ആഭ്യന്തര സർവീസുകൾ രാജ്യത്ത് പ്രവർത്തിച്ചു വരുന്നത്. യാത്രക്കാരുടെ എണ്ണക്കൂടുതൽ കണക്കിലെടുത്താണ് ഇത് പൂർണതോതിലാക്കാൻ അനുമതി നൽകിയത്.
കോവിഡ് കാലത്ത് രണ്ടുമാസം നിർത്തിവെച്ച സർവീസുകൾ കഴിഞ്ഞവർഷം മേയ് 25-ന് പുനഃരാരംഭിച്ചപ്പോൾ ശേഷിയുടെ 33 ശതമാനത്തോളം മാത്രമാണ് പ്രവർത്തിച്ചിരുന്നത്. ഈ പരിധിയാണ് ക്രമേണ വർധിപ്പിച്ചുകൊണ്ടുവന്നത്.