രാമനാട്ടുകര ടൗണിൽ തമിഴ്നാട് സ്വദേശിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും തട്ടിയെടുത്തു.
തിരുച്ചിറപ്പള്ളി അറിയലൂര്‍ പനങ്ങൂര്‍ സ്വദേശി പ്രഭാകരന്റെ 90 രൂപയും ഫോണുമാണു കവര്‍ന്നത്.
സംഭവത്തില്‍ പുല്ലിപ്പറമ്പ് സ്വദേശി മാമ്പേക്കാട്ട് വിജേഷിനെ (37)
ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. കെടിഡിസിക്ക് സമീപം രാത്രി 7.30നാണു സംഭവം. കൂട്ടു പ്രതികള്‍ക്കായി പൊലീസ് ഊര്‍ജിത അന്വേഷണം തുടങ്ങി.
മണ്ണുമാന്തി യന്ത്ര ഓപ്പറേറ്റ
റായ പ്രഭാകരന്‍ പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ എത്തിയതായിരുന്നു. പിന്നാലെ എത്തിയ 3 അംഗ സംഘത്തില്‍ ഒരാള്‍ പെട്ടെന്നു തടഞ്ഞു നിര്‍ത്തി കഴുത്തില്‍ കത്തി വച്ചു. ഒപ്പമുണ്ടായ ആള്‍
കീശയില്‍ നിന്നു ഫോണ്‍ എടുത്ത ശേഷം സംഘം കടന്നു.
പ്രഭാകരന്‍ ബഹളം വച്ചതോ
ടെ ഓടിക്കൂടിയ നാട്ടുകാര്‍ പൊ
ലീസില്‍ അറിയിച്ചു. എസ്‌ഐ ഇ.ജയരാജന്റെ നേതൃത്വത്തില്‍ പൊലീസ് എത്തിയാണ് പ്രതികളില്‍ ഒരാളെ കസ്റ്റഡിയില്‍ എടുത്തത്.