സ്വർണക്കടത്ത് കേസ് കുറ്റപത്രം സമർപ്പിച്ചു; ശിവശങ്കർ 29-ാം പ്രതി

നയതന്ത്ര ബാഗേജ് വഴി സ്വര്‍ണക്കടത്തിയ കേസില്‍ കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു. മൂവായിരം പേജുള്ള കുറ്റപത്രമാണ് കൊച്ചിയിലെ കോടതിയില്‍ സമര്‍പ്പിച്ചത്

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ 29-ാം പ്രതിയായാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സരിത്താണ് കേസില്‍ ഒന്നാം പ്രതി.

സ്വര്‍ണക്കടത്തിനെ കുറിച്ച്‌ ശിവശങ്കറിന്‌ വ്യക്തമായ അറിവുണ്ടായിരുന്നു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. റമീസും സന്ദീപുമാണ് നയതന്ത്ര ബാഗേജു വഴിയുള്ള കടത്തിന്റെ സാധ്യത കണ്ടെത്തിയത്. 21 തവണയായി 161 കിലോയോളം സ്വര്‍ണം ഇവര്‍ കടത്തി. കോഴിക്കോട് മലപ്പുറം ജില്ലകളില്‍ ഉള്ളവരാണ് ഇതിനായി പണം മുടക്കിയത് എന്നും കുറ്റപത്രത്തില്‍ പറയുന്നു.

കടത്തിയ സ്വര്‍ണം ഉരുപ്പിടികളാക്കി മംഗലാപുരത്തെയും ഹൈദരബാദിലെയും ജ്വല്ലറികളില്‍ നല്‍കിയെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഈ ജ്വല്ലറികളുടെ ഉടമകളെയും കസ്റ്റംസ് കുറ്റപത്രത്തില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.

എന്നാല്‍ സ്വര്‍ണക്കടത്തില്‍ നിന്നും ലഭിച്ച പണം തീവ്രവാദത്തിനു ഉപയോഗിച്ചു എന്ന എന്‍ഐഎയുടെ കണ്ടെത്തല്‍ സാധൂകരിക്കുന്ന തെളിവൊന്നും കണ്ടെത്താന്‍ കസ്റ്റംസിനു കഴിഞ്ഞിട്ടില്ല

അതേസമയം, ദുബായ് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ വ്യക്തമായ പങ്കുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഇവരെ ഇപ്പോള്‍ പ്രതിചേര്‍ത്തിട്ടില്ല. ആകെ 29 പ്രതികളാണ് കുറ്റപത്രത്തില്‍ ഉള്ളത്.

spot_img

Related Articles

Latest news