ചെന്നൈ: ഇസ്ലാമിക് എഡ്യുക്കേഷണൽ ബോർഡ് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നാഷണൽ ഡയറക്റ്ററേറ്റ് നടത്തുന്ന വിദ്യാഭ്യാസ പര്യടന പരിപാടികൾക്ക് തഞ്ചാവൂർ ജില്ലയിൽ തുടക്കമായി.
ന്യൂനപക്ഷ വിദ്യാഭ്യാസ ശാക്തീകരണത്തിന്റെ ഭാഗമായി നടത്തുന്ന പര്യടനത്തിൽ തമിഴ് ഉർദു ഇംഗ്ലീഷ് ഭാഷകളിലുള്ള സിലബസ് കം കോഴ്സ് വേർ നടപ്പാക്കുന്നതിലൂടെ സംസ്ഥാനത്ത് 2021 – 24 കാലയളവിൽ ഒരു ലക്ഷം വിദ്യാത്ഥികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പ് വരുത്തും. തഞ്ചാവൂർ ജില്ലാ ഗവണ്മന്റ് ഖാസി സയ്യിദ് ഖാദിർ ഹുസൈൻ ബുഖാരി ആലം അവർകളുടെ അധ്യക്ഷതയിൽ ഡയറക്റ്ററേറ്റ് ജനറൽ കൺവീനർ ഹസൈനാർ നദ് വി അസ്ഹരി ആൻഡമാൻ ഉദ്ഘാടനം ചെയ്തു.
ഡയറക്റ്ററേറ്റ് അംഗങ്ങളായ ഡോ : അമീൻ മുഹമ്മദ് സഖാഫി സിലബസ് പരിചയപ്പെടുത്തി സംസാരിച്ചു. ഹുസൈൻ നിസാമി പ്രോജക്റ്റ് അവതരിപ്പിച്ചു. തഞ്ചാവൂർ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ഹാഫിസ് മുഹമ്മദ് ആരിഫ് ബില്ല ഗൗസി സ്വാഗതവും മോഡേൺ ബാറ്ററി ലിമിറ്റഡ് ഡയറക്റ്റർ ഹാജി യൂസുഫ് സേട്ട് സിദ്ദീഖി നന്ദിയും പറഞ്ഞു.