7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മലയോര മേഖലകളിലുള്ളവര്‍ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യത. എവിടെയും തീവ്രമഴ മുന്നറിയിപ്പില്ലെങ്കിലും വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, എന്നിങ്ങനെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മലയോരമേഖലകളിലുള്ളവര്‍ ജാഗ്രത പാലിക്കണം. ലക്ഷദ്വീപ് തീരത്തിന് സമീപമുള്ള ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം. ചൊവ്വാഴ്ചയോടെ കേരളത്തില്‍ തുലാവര്‍ഷം തുടങ്ങുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കാലവര്‍ഷം അടുത്ത 48 മണിക്കൂറിനുള്ളില്‍ പൂര്‍ണമായും പിന്‍വാങ്ങും. നാളെ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും.

 

മഴ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലാണ് കോട്ടയത്തിന്‍റെ കിഴക്കന്‍ മേഖല. രാത്രിയില്‍ ശക്തമായ മഴ ഒരു പ്രദേശത്തും രേഖപ്പെടുത്തിയില്ല. ഒറ്റപ്പെട്ട ഇടങ്ങളില്‍ ചാറ്റല്‍ മഴ ഉണ്ടായിരുന്നു. പുലര്‍ച്ചയോടെ അതും നിലച്ചു. ഇന്നലെ വൈകിട്ട് അര മണിക്കൂറോളം ഉണ്ടായിരുന്ന കനത്ത മഴയില്‍ കാഞ്ഞിരപ്പള്ളി, മുണ്ടക്കയം മേഖലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിരുന്നു. മുണ്ടക്കയം വണ്ടംപതാലില്‍ ആള്‍പ്പാര്‍പ്പില്ലാത്ത മേഖലയില്‍ മണ്ണിടിച്ചിലുണ്ടായി. എരുമേലിയില്‍ ചെമ്ബകപ്പാറ എസ്റ്റേറ്റിലെ തടയണതകര്‍ന്നു. മണിമലയാറ്റിലെ ജലനിരപ്പ് ഉയരുകയും കൈവഴി തോടുകള്‍ നിറഞ്ഞു കവിയും ചെയ്തതോടെ തീരത്തുള്ള വരെ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റി. നിലവില്‍ കോട്ടയം ജില്ലയില്‍ 36 ക്യാമ്ബുകള്‍ ആണ് പ്രവര്‍ത്തിക്കുന്നത്. 1110 കുടുംബങ്ങളാണ് ക്യാമ്ബുകളില്‍ ഉള്ളത്.

 

പത്തനംതിട്ടയില്‍ മലയോരമേഖലയില്‍ ശക്തമായി പെയ്ത മഴ ഇന്നലെ അര്‍ദ്ധ രാത്രിയോടെ ശമിച്ചു. ആങ്ങമുഴി വനത്തില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന കക്കാട്ടാറില്‍ വെള്ളം ഇറങ്ങി തുടങ്ങി. റാന്നി കുറുമ്ബന്‍മൂഴിയിലെ ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടുപോയ അഞ്ചു വീട്ടുകാരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. റോഡില്‍ വെള്ളം കയറി മുടങ്ങിയ ഗതാഗതം പുനസ്ഥാപിച്ചു. പമ്ബയിലും അച്ചന്‍കോവിലിലും കാര്യമായി ജലനിരപ്പ് ഉയര്‍ന്നിട്ടില്ല. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന കൂടുതല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഉള്ള നടപടിയും തുടങ്ങി.

spot_img

Related Articles

Latest news