ഇരിട്ടി : കഞ്ചാവ് നട്ടുവളർത്തിയ ആളെ മട്ടന്നൂർ എക്സൈസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. കാക്കയങ്ങാട് ഉളിപ്പടി കോളനിയിലെ താമസകാരനായ ജയൻ (63) ആണ് അറസ്റ്റിലായത്.
മട്ടന്നൂർ എക്സൈസ് ഇൻസ്പെക്ടർ എ.കെ. വിജേഷും സംഘവും ആഴ്ചകളായി നടത്തിയ നിരീക്ഷണത്തിന് ശേഷമാണ് ഇയാൾ പിടിയിലാകുന്നത്. ഇയാൾ വളർത്തിയ കഞ്ചാവ് ചെടിക്ക് മൂന്ന് മീറ്റർ നീളമുണ്ടായിരുന്നു.
പ്രിവന്റീവ് ഓഫീസർമാരായ കെ.ആനന്ദ കൃഷ്ണൻ , ഗ്രേഡ് കെ. കെ. ഷാജി, സിവിൽ എക്സൈസ് ഓഫീർമാരായ ടി.ഒ. വിനോദ് ,കെ. സുനീഷ്, വി.എൻ. സതീഷ് എന്നിവരും കഞ്ചാവ് ചെടി പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു .

                                    