ചെന്നൈ: തീവണ്ടികളില്‍ ജനറല്‍ കോച്ചുകള്‍ തിരിച്ചുവരുന്നു.ഇതോടെ നവംബര്‍ ഒന്ന് മുതല്‍ 23 വരെ റിസര്‍വേഷനില്ലാതെ യാത്രചെയ്യാം.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ പോകുന്ന സാഹചര്യത്തില്‍ സ്ഥിരം യാത്രികര്‍ക്കും മറ്റും ഏറെ ആശ്വസകരമായ തീരുമാനമാണിത്.
നവംബര്‍ 10 മുതല്‍ ആറ് തീവണ്ടികളില്‍ കൂടി ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കാനാണ് റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. നവംബര്‍ ഒന്ന് മുതല്‍ ജനറല്‍ കോച്ചുകള്‍ ലഭ്യമാകുന്ന തീവണ്ടികള്‍ ഇവയാണ്.എക്സ്പ്രസ്, മെയില്‍ തീവണ്ടികളില്‍ കോവിഡിനു മുമ്ബ് ഈടാക്കിയ യാത്രാനിരക്ക് തന്നെയാണ് തുടര്‍ന്നും ഈടാക്കുക.
ഘട്ടംഘട്ടമായി മറ്റ് എക്സ്പ്രസ്, മെയില്‍ തീവണ്ടികളിലും ജനറല്‍ കോച്ചുകള്‍ തിരിച്ചുവരും. മെമു അടക്കമുള്ള ചില ചുരുക്കം ട്രെയിനുകളില്‍ മാത്രമാണ് നിലവില്‍ അണ് റിസര്‍വ്ഡ് കോച്ചുകളുള്ളത്. കോവിഡ് വ്യാപനം കുറഞ്ഞിട്ടും ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കാത്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
Mediawings: