മലയാളികളെ ആകർഷിച്ച് ബീഹാറിയുടെ അടുക്കളത്തോട്ടം

എടപ്പാൾ : പന്താവൂരിൽ ബിഹാർ സ്വദേശി ഒരുക്കിയ അടുക്കളത്തോട്ടം ശ്രദ്ധേയമാവുന്നു. സംസ്ഥാന പാതയോടു ചേർന്ന് പന്താവൂർ റേഷൻകടക്ക് സമീപത്ത് വാടക ക്വാർട്ടേഴ്സിൽ കഴിയുന്ന അബ്ദുറഹ്മാനാണ് അടുക്കളത്തോട്ടം ഒരുക്കി ശ്രദ്ധേയനാവുന്നത്.

പന്തൽ തൊഴിലാളിയായ ഈ യുവാവ് കോവിഡ് മഹാമാരിയെ തുടർന്ന് പണിയില്ലാതെ ഇരുന്ന സമയത്താണ് താമസസ്ഥലത്തെ മാലിന്യക്കൂമ്പാരം നീക്കി കൃഷിയിറക്കിയത്. പയർ, കയ്പ്പ , വെണ്ട , മുളക് , വാഴ തുടങ്ങിയവയാണ് കൃഷി ചെയ്തിരിക്കുന്നത്. പയറിന്റെ വിളവെടുപ്പ് രണ്ടുവട്ടം കഴിഞ്ഞു.

എല്ലാവരും കൃഷി ചെയ്യണമെന്നും. കഴിക്കാൻ ആവശ്യമായവ വിളയിച്ചെടുക്കുക എന്നതു മാത്രമാണ് ലക്ഷ്യമാക്കുന്നതെന്നുമാണ് ബീഹാർ കിസാൻ കഞ്ച് സ്വദേശിയായ യുവാവ് പറയുന്നത്.

spot_img

Related Articles

Latest news