സംസ്ഥാനത്ത് കൊവിഡ് 19 വാക്സിനെടുക്കേണ്ട ജനസംഖ്യയുടെ പകുതിയിലധം പേർ ഒന്നും രണ്ടും ഡോസ് വാക്സിനെടുത്ത് സമ്പൂർണ വാക്സിനേഷൻ കൈവരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 94 ശതമാനത്തിലധികം പേർക്ക് ആദ്യ ഡോസ് നൽകാനുമായി. ഇത് ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ്.
കൊവിഡിനെതിരായ വലിയ പോരാട്ടം നടക്കുന്ന ഈ വേളയിൽ ഇത്രയും പേർക്ക് സമ്പൂർണ വാക്സിനേഷൻ നൽകി സുരക്ഷിതരാക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. ദേശീയ തലത്തിൽ ഒന്നാം ഡോസ് വാക്സിനേഷൻ 77.37 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷൻ 33.99 ശതമാനവുമാകുമ്പോഴാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്. സംസ്ഥാനം ആവിഷ്ക്കരിച്ച വാക്സിനേഷൻ ഡ്രൈവാണ് ഇത്ര വേഗം ഈ നേട്ടം കൈവരിക്കാനായതെന്നും മന്ത്രി വ്യക്തമാക്കി.
Mediawings: