കൊടിയത്തൂർ: ദർസ് വിദ്യാർഥി പളളിക്കുളത്തിൽ വീണു മരിച്ചു. കൊല്ലം ഇരവിപുരം സ്വദേശി സെയ്ദലി (17) യാണ് മരിച്ചത്. ചെറുവാടി പുതിയോത്ത് ജുമാമസ്ജിദിലെ കുളത്തിലാണ് സംഭവം.
വ്യാഴാഴ്ച വൈകുന്നേരം മൂന്നര മണിയോടെയാണ് അപകടം നടന്നത്. ദർസ് പഠനത്തിനായി കഴിഞ്ഞ ദിവസമാണ് വിദ്യാർത്ഥി ചെറുവാടിയിൽ എത്തിയത്.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ്: അൻസാർ.