പിങ്ക് സ്റ്റേഡിയം’: സംസ്ഥാനത്തെ ആദ്യ വനിതാസ്റ്റേഡിയം കാസര്‍ഗോഡ്

സംസ്ഥാനത്തെ ആദ്യ വനിതാസ്റ്റേഡിയം കാസര്‍ഗോഡ് നഗരത്തില്‍ സ്ഥാപിക്കുമെന്ന് കായിക മന്ത്രി വി അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു. സംസ്ഥാനത്ത് ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനുമായി സഹകരിച്ച് പരിശീലനം നല്‍കും.

അടുത്ത ദിവസങ്ങളില്‍ തന്നെ എന്‍ജിനീയറിങ് വിഭാഗം താളിപ്പടുപ്പ് മൈതാനത്തില്‍ പരിശോധന നടത്തും. ‘പിങ്ക് സ്റ്റേഡിയം’ എന്ന പേരിലാണ് പദ്ധതി. കാസര്‍കോട് നഗരത്തോട് ചേര്‍ന്നുള്ള താളിപ്പടുപ്പ് മൈതാനത്തിലാവും സ്റ്റേഡിയം ഒരുങ്ങുക.

 

 

പഞ്ചായത്ത് തല സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി അബ്ദുള്‍ റഹ്മാന്‍ കാസര്‍ഗോഡ് പറഞ്ഞു. റവന്യൂ വകുപ്പില്‍ നിന്നും നഗരസഭ ലീസിനെടുത്ത ഒന്നര ഏക്കര്‍ സ്ഥലത്താണ് പിങ്ക് സ്റ്റേഡിയം സ്ഥാപിക്കുക. കായിക മന്ത്രിയും ഉദ്യോഗസ്ഥരും താളിപ്പടുപ്പ് മൈതാനം സന്ദര്‍ശിച്ചു.

പെണ്‍കുട്ടികള്‍ക്ക് സൈക്ലിങ്, കളരി, കരാട്ടേ, ജൂഡോ തുടങ്ങിയ ഇനങ്ങളില്‍ മികച്ച പരിശീലനം ലഭ്യമാക്കാന്‍ ഉദ്ദേശിച്ചാണ് പദ്ധതി. കായിക രംഗത്ത് പുതിയ വനിതാ താരങ്ങളെ സൃഷ്ടിക്കാന്‍ ഇതു വഴി സാധിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു.

spot_img

Related Articles

Latest news