റിയാദ്: കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ വെള്ളപൊക്കവും മണ്ണിടിച്ചിലും ഉരുൾപൊട്ടലും മൂലം ദുരിതത്തിലായ കോട്ടയം, ഇടുക്കി, പത്തനംതിട്ട തുടങ്ങിയ പ്രദേശങ്ങളിലേ ജനങ്ങൾക്ക് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി നൽകുന്ന സഹായനിധിയിലേക്ക് തൃശൂർ ജില്ലാ കമ്മിറ്റി സ്വരൂപിച്ചെടുത്ത സാമ്പത്തിക സഹായം ഒ.ഐ.സി.സി. സെൻട്രൽ കമ്മിറ്റി ട്രഷറർ നവാസ് വെള്ളിമാടുകുന്നിനു ജില്ലാ പ്രസിഡന്റ് സുരേഷ് ശങ്കർ കൈമാറി.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞികുബള, ഭാരവാഹികളായ ഷിഹാബ് കൊട്ടുകാട് യഹിയ കൊടുങ്ങലൂർ, ഷംനാദ് കരുനാഗപ്പള്ളി, ജില്ല കമ്മിറ്റി ഭാരവാഹികളായ നാസർ വലപ്പാട്, രാജു തൃശൂർ, നേവൽ ഗുരുവായൂർ, റസാഖ് ചാവക്കാട്, ഔസേഫ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.