‘ചിനാർതടങ്ങളും ദേവദാരുമരങ്ങളും’ ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു

ഷാർജ  :നാല്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ ടി.എം ഹാരിസിൻ്റെചിനാർതടങ്ങളും ദേവദാരുമരങ്ങളും ‘എന്ന സഞ്ചാര സ്‌മൃതി പ്രശസ്ഥ സാഹിത്യകാരൻ എൻ പി ഹാഫിസ് മുഹമ്മദ് പ്രകാശനം ചെയ്തു .

ഹിമാലയ തടങ്ങളിലൂടെയും പഞ്ചനദീതടങ്ങളിലൂടെയുമുള്ള യാത്രാനുഭവസ്മൃതികൾ കോർത്തിണക്കിയകൃതി ഷാർജ പുസ്തക മേളയിലെ റൈറ്റേഴ്‌സ് ഫോറത്തിൽ നടന്ന ചടങ്ങിൽ കഥാകൃത്ത് സുറാബാണ് ഏറ്റുവാങ്ങിയത് ,പത്ര പ്രവർത്തകനും കവിയുമായ ഇസ്മായിൽ മേലടി പുസ്തകം പരിചയപ്പെടുത്തി .ഷാജി ഹനീഫ് ,സലിം അയ്യനത്ത് ,അഡ്വക്കറ്റ് വൈ എ റഹീം(ഷാർജ ഇന്ത്യൻ അസോസിയേഷൻവൈസ് പ്രസിഡന്റ്) എന്നിവർ ആശംസകൾ അർപ്പിച്ചു .,
ഷമീം മാറഞ്ചേരി സ്വാഗതവും ,ടി എം ഹാരിസ് മറുപടി പ്രസംഗവും നടത്തി .
സഞ്ചാരപ്രിയനും കോഴിക്കോട് സർവ്വകലാശാല മുൻ ഡപ്യൂട്ടി രജിസ്ട്രാറുമായ ടി.എം ഹാരിസിൻ്റെ
രചനയ്ക്ക് അവതാരിക എഴുതിയത്, എന്നും യാത്രകളെ ഹൃദയത്തോട് ചേർത്തുവെയ്ക്കുന്ന പ്രശസ്ത ചലച്ചിത്ര സംവിധായകൻ ലാൽ ജോസാണ് .
.”യാത്രകൾ നേടിത്തരുന്നതിനേക്കാൾ നമ്മളിൽനിന്ന് കൊഴിച്ചുകളയുകയാണ്. ജീർണ്ണ ബോധ്യങ്ങളുടെ പഴുത്തിലകൾപാതകളിൽ കൊഴിച്ചുകളഞ്ഞ് പുതുനാമ്പുകളുമായാണ് നാം യാത്രാനന്തരം
വീട്ടിലെത്തുന്നത്. ഇനിയൊരു യാത്രയ്ക്ക് ഈ പുസ്തകം എന്നെ പ്രേരിപ്പിക്കുന്നു.” എന്ന ശീര്ഷകമാണ്
ലാൽ ജോസ് അവതാരികയിൽ കുറിച്ചിട്ടത്
വിവിധ ഇന്ത്യൻ പ്രദേശങ്ങൾക്കു പുറമെഏഷ്യയിലും യൂറോപ്പിലുമായി പതിനാല് രാജ്യങ്ങളിൽ യാത്രചെയ്തിട്ടുള്ളഹാരിസ്, യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ മലപ്പുറത്തെ അമരക്കാരനായിരുന്നു.മലയാളത്തിലെ പ്രധാനപ്പെട്ട യാത്രാ മാസികകളിലും വാരാന്തപ്പതിപ്പുകളിലും യാത്രാനുഭവക്കുറിപ്പുകൾ എഴുതിയിട്ടുണ്ട് കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലുമുള്ള ഫിലിം സൊസൈറ്റികളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലുംഡെലിഗേറ്റായി പങ്കെടുത്തിട്ടുണ്ട്
“കണ്ടതും അറിഞ്ഞതും അനുഭവിച്ചതുമായ കാര്യങ്ങൾ മിഴിവോടെ, ഹൃദയസ്പർശിയായി
പകർത്തി വെയ്ക്കുന്നുണ്ട്ഹാരിസ്. ഉള്ളിലുണരുന്ന വിചാരങ്ങൾക്ക് വാക്കുകളുടെ ചിറകുകൾ നൽകാൻ കഴിയുന്നത് ഒരു സിദ്ധിയാണ്. ആ സിദ്ധിയുടെ സമൃദ്ധി ഈ സ്മൃതികളിൽ കാണാം.”
അതിപ്രശസ്ത ഉറുദു ഭാവഗായകനായ മീർസാഗാലിബിൻ്റെയും ജനപ്രിയ കവിയായ സാഹിർ ലുധിയാൻവിയുടെയും ജീവതവും ഗസലുകളും ഗാനങ്ങളുമെല്ലാം മലയാളികൾക്ക് പരിചയപ്പെടുത്തിയ കെ.പി.എ സമദ് ഇപ്രകാരമാണ് കൃതിയെ വിലയിരുത്തിയത് .
ധവള ഗിരിശൃംഗങ്ങൾ അതിരിടുന്ന കഷ്മീരും പഴയ പട്ടുപാതകൾ കടന്നുപോയിരുന്ന ലഡാക്കും ഗോതമ്പ് വിളയുന്ന സ്വർണ്ണപ്പാടങ്ങളുള്ള, പഞ്ചനദികളുടെ നാടായ പഞ്ചാബും
വായനക്കാർക്ക് ഹരിതകേദാരങ്ങൾ സമ്മാനിക്കും. ഇടയ്ക്ക് പ്രകൃതിയോട് മല്ലടിച്ചും ഇടയ്ക്ക് അതുമായി
ഇഴുകിച്ചേർന്നും ജീവിതത്തിലെ ദുരിതഭാരങ്ങൾ പേറുന്ന ഹിമാചലിലെയും ഉത്തരാഖണ്ഡിലെയും ഗ്രാമീണരെയും ലൂഷായികുന്നുകളിൽ ഇന്ത്യൻ പൊതുധാരയിൽനിന്ന് വേറിട്ടുള്ള ജീവിതം നയിക്കുന്ന നിഷ്ക്കളങ്കരായ മനുഷ്യരെയും ഈ പുസ്തകത്താളുകളിൽ കാണാൻ കഴിയും.. അവരിലൂടെ ഇതുവരെ കാണാത്ത ഇന്ത്യയുടെ മുഖങ്ങൾ അനുവാചകർക്ക് ദർശിക്കാനാവും .
ആദ്യ പുസ്തകം തന്നെഒരു അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ
പ്രകാശനം ചെയ്യാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം പങ്കുവെയ്ക്കുകയാണ് ഹാരിസ് ടി എം.,
ഇത് സാദ്ധ്യമാക്കിയത് യാത്രയെയും വായനയെയും ഇഷ്ടപ്പെടുന്ന
UAE യിലുള്ള തൻ്റെ സുഹൃത്തുക്കളാണെന്ന്
സ്നേഹത്തോടെ ഹാരിസ് ഓർക്കുന്നു….
കൊല്ലം ചാത്തനൂരിലുള്ള സുജിലി പബ്ളിക്കേഷൻസ് ആണ്, 222 പേജുകളുള്ള
ഈ പുസ്തകം വായനക്കാരിൽ
എത്തിക്കുന്നത്.
ഫോട്ടോ .” ടി എം ഹാരിസിന്റെ ചിനാർതടങ്ങളും ദേവദാരുമരങ്ങളും എൻ പി ഹാഫിസ് മുഹമ്മദ് പ്രകാശനം ചെയ്യുന്നു.
മുഹമ്മദ് മോങ്ങം

spot_img

Related Articles

Latest news