കവരത്തി: തുടര്‍ച്ചയായ പിരിച്ചുവിടലുകള്‍ക്കിടയില്‍ നട്ടം തിരിയുന്ന സാധാരണക്കാര്‍ക്ക് വീണ്ടും തിരിച്ചടി നല്‍കിക്കൊണ്ട് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് കപ്പല്‍ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. നിലവിലുള്ള നിരക്കിന്റെ അമ്പത് ശതമാനത്തിലധികമാണ് തുറമുഖ വകുപ്പ് വര്‍ധിപ്പിച്ചിരിക്കുന്നത്.
അടിസ്ഥാന ആവശ്യമായ യാത്ര പോലും സാധാരണക്കാരന് നിഷേധിക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണെന്ന് വ്യാപകമായ പരാതിയുണ്ട്.
കപ്പല്‍ നിരക്ക് വര്‍ധിക്കുന്നതോടെ മിക്കവാറും എല്ലാ വസ്തുക്കളും പുറത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ലക്ഷദ്വീപില്‍ അവശ്യവസ്തുക്കളുടെ വില വര്‍ധിക്കും. പിരിച്ചുവിടലകളും കൊവിഡ് പ്രതിസന്ധിയും മൂലം സാമ്പത്തിക വെല്ലുവിളി നേരിടുന്ന ജനതയുടെ മേല്‍ പുതുക്കിയ ടിക്കറ്റ് നിരക്ക് വലിയ ആഘാതം സൃഷ്ടിച്ചേക്കുമെന്നാണ് കരുതുന്നത്.