പാല്‍, ബിസ്‌ക്കറ്റ്, ഭക്ഷ്യ എണ്ണ, ആട്ട, ശീതളപാനീയങ്ങള്‍, തുടങ്ങി 19 ഇനങ്ങളുടെ പാക്കറ്റ് നിശ്ചിത അളവിലായിരിക്കണമെന്ന നിബന്ധന ഒഴിവാക്കും. ഇവ ഉല്‍പ്പാദകരുടെ താല്‍പ്പര്യാനുസരണമുള്ള അളവില്‍ / തൂക്കത്തില്‍ പാക്ക് ചെയ്യാം.
ഒരു കിലോയില്‍ കൂടുതല്‍ തൂക്കമുള്ള ഉല്‍പ്പന്നമാണെങ്കില്‍ ഓരോ കിലോയ്ക്കും എത്ര രൂപയാണെന്ന് പാക്കറ്റില്‍ വ്യക്തമാക്കണം.ഉല്‍പ്പന്നങ്ങളുടെ പാക്കേജിങ് നിബന്ധനകളില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഇതിന്റെ ഭാഗമായി ലീഗല്‍ മെട്രോളജി (പാക്കേജ്ഡ് കമ്മോഡിറ്റീസ്) റൂള്‍സ് (2011) ഭേദഗതി ചെയ്ത് ഉപഭോക്തൃ മന്ത്രാലയം വിജ്ഞാപനമിറക്കി.
ഒരു കിലോയില്‍ കൂടുതല്‍ തൂക്കമുള്ള ഉല്‍പ്പന്നമാണെങ്കില്‍ ഓരോ കിലോയ്ക്കും എത്ര രൂപയാണെന്ന് പാക്കറ്റില്‍ വ്യക്തമാക്കണം. ഉദാഹരണത്തിന് 5 കിലോ തൂക്കമുള്ള പഞ്ചസാര പാക്കറ്റില്‍ നിലവില്‍ മൊത്തവിലയും 5 കിലോ എന്നതുമാണ് രേഖപ്പെടുത്തുക. എന്നാല്‍ പുതിയ നിബന്ധന പ്രകാരം ഒരു കിലോ പഞ്ചസാരയ്ക്ക് (ഒരു യൂണിറ്റ്) എത്ര രൂപയെന്ന വിവരം കൂടി നല്‍കേണ്ടതുണ്ട്. ഒരു കിലോയില്‍ താഴെയുള്ള ഉല്‍പ്പന്നമാണെങ്കില്‍ ഗ്രാമിന് (ഒരു യൂണിറ്റ്) എന്ത് വിലയെന്ന് രേഖപ്പെടുത്തണം. സമാനമായി ലിറ്റര്‍, മില്ലി ലിറ്റര്‍, മീറ്റര്‍, സെന്റി മീറ്റര്‍, തോതിലുള്ള ഉല്‍പ്പന്നങ്ങളില്‍ അനുയോജ്യമായ യൂണിറ്റുകളുടെ വിവരം ചേര്‍ക്കണം.ഇറക്കുമതി ചെയ്ത വസ്തുക്കളില്‍ ഉല്‍പ്പാദന മാസവും വര്‍ഷവും ചേര്‍ക്കണം. മുന്‍കൂര്‍ പാക്ക് ചെയ്ത് വില്‍പ്പന നടത്തുന്ന ഉല്‍പ്പന്നങ്ങളുടെ പുറത്ത് നികുതി ഉള്‍പ്പെടെ മൊത്തവില ഇന്ത്യന്‍ കറന്‍സിയില്‍ രേഖപ്പെടുത്തണം.
Mediawings: