വിശ്വ വിഖ്യാതനായ ബഷീര്‍ മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു

ഷാര്‍ജ: പൊന്നാനിയുടെഎഴുത്തുകാരില്‍ പ്രമുഖനായിരുന്ന കോടമ്പിയേ റഹ്മാന്‍ രചന നിര്‍വഹിച്ച ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിത ചരിത്ര ഗ്രന്ഥമായ ‘വിശ്വ വിഖ്യാതനായ ബഷീര്‍’ മൂന്നാം പതിപ്പ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ മാധ്യമ പ്രവര്‍ത്തകന്‍ എം സി എ നാസര്‍, റമീസ് മുഹമ്മദിന് നല്‍കി പ്രകാശനം ചെയ്തു.

പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍, ലിപി പബ്ലിക്കേഷന്‍സ് സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങില്‍ ബഷീര്‍ തിക്കോടി, ഇസ്മായില്‍ മേലടി, ഷാജി ഹനീഫ്, സുഹൈല്‍ എം എ , ത്വല്‍ഹത്ത് എടപ്പാള്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഷബീര്‍ ഈശ്വര മംഗലം പുസ്തക പരിചയവും, അവതരണവും നടത്തി.

ശിബിലി റഹ്മാന്‍ കോടമ്പിയകം, ഷഹീര്‍ ഈശ്വരമംഗലം , അബ്ദുലത്തീഫ് കടവനാട്, അഷ്‌റഫ് സി വി എന്നിവര്‍ സംബന്ധിച്ചു. ഷാനവാസ് പി സ്വാഗതവും, അബ്ദുല്‍ അസീസ് പി എ നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news